അലനല്ലൂര്‍ : ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി ഈ അധ്യയന വര്‍ഷത്തിലെ മികച്ച ഹരിതസേന വിദ്യാലയത്തിനുള്ള നാഷണല്‍ ഗ്രീന്‍ ക്രോപ്‌സി ന്റെ പുരസ്‌കാരം വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിന് ലഭിച്ചു. പരിസ്ഥിതി സംര ക്ഷണത്തിലും മാലിന്യസംസ്‌കരണത്തിലും പുലര്‍ത്തിയ മികവിനാണ് അംഗീകാരം. സ്‌കൂളിലെ ഹരിത സേന ക്ലബിന്റെ നേതൃത്വത്തില്‍ വൈവിധ്യമായ പ്രവര്‍ത്തനങ്ങ ളാണ് നടത്തിവരുന്നത്.

മരം നടീല്‍, ജൈവപച്ചക്കറി കൃഷി, പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ സ്റ്റീല്‍ വാട്ടര്‍ബോ ട്ടില്‍ ചലഞ്ച്, പ്ലാസ്റ്റിക് ബോട്ടില്‍ കളക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍, അട്ടപ്പാടി ചുരം, ആനപ്പാറ പ്രദേശം, വെള്ളിയാര്‍പുഴ ശുചീകരിക്കല്‍, പൊതുഇടങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടിയ സ്ഥലങ്ങളില്‍ ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന നല്ലഇടം പദ്ധതി, മാലിന്യ സംസ്‌കരണത്തിന് കമ്പോസ്റ്റ്, സോഫ്റ്റ് പിറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം, ഉപയോ ഗശൂന്യമായ വസ്ത്രങ്ങള്‍ പുനരുപയോഗത്തിനായി കയറ്റി അയക്കല്‍ എന്നിവയെല്ലാം നടത്തിയാണ് വിദ്യാലയം മാതൃകയാവുന്നത്.

പാലക്കാട് ധോണി ഇക്കോടൂറിസം സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് ജില്ലാ വിദ്യാഭ്യാ സ ഉപഡയറക്ടര്‍ പി.സുമിജയില്‍ നിന്നും പി.ടി.എ. വൈസ് പ്രസിഡന്റുമാരായ വി. ശിഹാബ്, ഷാജഹാന്‍ ഉമ്മരന്‍, സ്റ്റാഫ് കണ്‍വീനര്‍ സി.മുഹമ്മദാലി, എസ്.എം.സി. അം ഗം റഹ്മത്ത് മഠത്തൊടി, അധ്യാപകനായ എ.പി ആസിം ബിന്‍ ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഹരിതസേന ജില്ലാ കോഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന്‍ അധ്യ ക്ഷനായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ജെ.എസ് കവിത, മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, പറളി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥിയായി. ധോണി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ വി.എസ് ഭദ്രകുമാര്‍, ഹരിതകര്‍മ സേന അസിസ്റ്റന്റ് ജില്ലാ കോഡിനേ റ്റര്‍മാരായ കെ.എ അജേഷ്, എ.ജി ശിവകുമാര്‍, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പ്രതിഭകള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!