കോട്ടോപ്പാടം: കോട്ടോപ്പാടത്ത് വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷിച്ച കുട്ടികളെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് സിദാന്‍, ഷഹജാസ് എ ന്നിവരെയാണ് വീടുകളിലെത്തി അനുമോദിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉപഹാരം നല്‍കി.പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പടുവില്‍ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമു, ഷൗക്കത്ത് പുറ്റാനിക്കാട്, കെ.പി അഫ്‌ലഹ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈദ്യുതി അപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് റാജിഹി നെയും സന്ദര്‍ശിച്ചു.