മുട്ടിക്കുളങ്ങര:ഡിസംബര്‍ 13, 14, 15 തിയ്യതികളിലായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വേദികളി ലായി നടന്ന പാലക്കാട് ജില്ലാ കേരളോത്സവത്തില്‍ 281 പോയി ന്റോടെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓവര്‍ ഓള്‍ ചാമ്പ്യ ന്മാരായി. 271പോയിന്റ് നേടി മണ്ണാര്‍ക്കാട് അഗ്രിഗേറ്റ് രണ്ടാം സ്ഥാ നവും 210 പോയിന്റ് നേടി പാലക്കാട് ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുട്ടികുളങ്ങര കെ എ പി ക്യാമ്പില്‍ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും കെ വി വിജയദാസ് എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്ത കുമാരി അധ്യക്ഷയായി. ജില്ലാ സ്‌പോര്‍ട്‌സ് കൌണ്‍സില്‍ പ്രസി ഡന്റ് അഡ്വ കെ പ്രേംകുമാര്‍ മുഖ്യാതിഥിയായി. കലാവിഭാഗ ത്തില്‍ 232 പോയിന്റോടെ ശ്രീകൃഷ്ണപുരവും 230 പോയിന്റ് നേടി മണ്ണാര്‍ക്കാടും 82 പോയിന്റോടെ മലമ്പുഴ ബ്ലോക്കും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കര്‍ഹരായി. കായിക വിഭാഗത്തില്‍ 177 പോയിന്റോ ടെ നെന്‍മാറയും 149 പോയിന്റോടെ പാലക്കാട് ബ്ലോക്കും 122 പോയിന്റോടെ പാലക്കാട്മുനിസിപ്പാലിറ്റിയും ജേതാക്കളായി, ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മണ്ണാര്‍ക്കാട് ബ്ലോക്കിലെ ചങ്ങലീരി മലര്‍വാടി ആര്‍ട്‌സ് & സ്‌പോര്‍ട്സ് ക്ലബ്ബ് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള അംഗീകാരത്തിനര്‍ഹത നേടി. മണ്ണാര്‍ക്കാട് ബ്ലോക്കിലെ സി.ആര്‍.രാജീവ്, രഞ്ജിത സിഗോപന്‍ എന്നിവര്‍ കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ക്കര്‍ഹരായി. പുരുഷവിഭാഗം കായിക പ്രതിഭയായി മലമ്പുഴ ബ്ലോക്കിലെ മനീഷ്, വനിതാ വിഭാഗം നെന്മാറ ബ്ലോക്കിലെ അനിത കെ യും അര്‍ഹത നേടിയപ്പോള്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ നെന്‍മാറയിലെ ഗായത്രിയും ആണ്‍ കുട്ടികളില്‍ കൊല്ലങ്കോട് ബ്ലോക്കിലെ മഹീ ന്ദ്രനും കായിക പ്രതിഭ പട്ടം ജേതാക്കളായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റു മാരായ എം പി ബിന്ദു, നെന്മാറ പി.വി.രാമകൃഷ്ണന്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, മണ്ണാര്‍ക്കാട് ഒ.പി. ഷെറീഫ് കിഷോര്‍, ലക്ഷ്മണന്‍, ടി.എം.ശശി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!