പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കാമറമാന്‍ എ.വി. മുകേഷിന് ദാരുണാന്ത്യം. ഇന്ന് രാവിലെ പാലക്കാട് കൊട്ടേക്കാട് വച്ച് റിപ്പോര്‍ട്ടി ങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴമുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ പരേതനായ ഉണ്ണിയുടേയും ദേവിയുടേയും മകനാണ്. ഭാര്യ: ടിഷ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!