മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെയും ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയു ടെയും സംയുക്താഭിമുഖ്യത്തില്‍ തോരാപുരം അങ്കണവാടിയില്‍ പകര്‍ച്ചവ്യാധി ബോധവല്‍കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എ അസ്മാബി ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.ഷഫീഖ് റഹ്മാന്‍, വാര്‍ഡ് കൗണ്‍സി ലര്‍ ലക്ഷ്മി, ഫാര്‍മസിസ്റ്റ് എംകെ.രബേഷ് തുടങ്ങിയവര്‍ സംസാരിച്ചു.