മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേ ഷിക്കാര്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ആമുഖ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സജ്‌ന സത്താര്‍, ജസീന അക്കര, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി. ബുഷ്‌റ, ഭരണസമിതി അംഗങ്ങളായ മുസ്തഫ വറോടന്‍, പി.വി.കുര്യന്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, ഷാനവാസ് മാസ്റ്റര്‍, മണികണ്ഠന്‍ വടശ്ശേരി, ആയിഷ ബാനു കാപ്പില്‍, ഓമന രാമചന്ദ്രന്‍, ബി.ഡി.ഒ. ഡി.അജിത്കുമാരി, സി.ഡി.പി.ഒ. നിര്‍മ്മല, ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ കെ.റംലത്ത്, റഫീന റഷീദ്, സി.കെ.സുബൈര്‍, കെ.ടി.അബ്ദുല്ല, പൊതുപ്രവര്‍ത്തകരായ അഹമ്മദ് അഷ്‌റഫ്, റഷീദ് ആലായന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ജി.ബാബു മാസ്റ്റര്‍, അംഗങ്ങളായ ടി.എ.സലാം മാസ്റ്റര്‍, അസീസ് ഭീമനാട്, കാസിം ആലായന്‍, പൊന്‍പാറ കോയക്കുട്ടി, ഹസ്സന്‍ മുഹമ്മദ്, ചന്ദ്രദാസന്‍ മാസ്റ്റര്‍, മുനീര്‍ താളിയില്‍, അബുവറോടന്‍, ഡോ.സാമുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!