ഓട്ടോയിലെത്തിയവര്‍ നായക്കുട്ടിയുമായി കടന്നുകളഞ്ഞെന്ന് പരാതി, പൊലിസില്‍ പരാതി നല്‍കി
മണ്ണാര്‍ക്കാട് : ഓമനയായ ‘കുട്ടു’വിനെ ഒരാള്‍ എടുത്തു കൊണ്ടുപോയതിന്റെ സങ്കട ത്തിലാണ് ബഷീറും രഞ്ജിത്തും. കുട്ടുവിനെ തിരികെ കിട്ടാന്‍ പൊലിസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇരുവരും.
മണ്ണാര്‍ക്കാട് നഗരത്തിലെ കോടതിപ്പടി ഇറക്കത്തില്‍ കാര്‍ പെയിന്റിംങ് നടത്തുന്ന യാളാണ് രായിന്‍മരക്കാര്‍ ബഷീര്‍. കടയിലെ ജീവനക്കാരനാണ് കച്ചേരിപ്പറമ്പ് സ്വദേശി രഞ്ജിത്ത്. ഇരുവരുടെയും ഓമനമൃഗമാണ് കുട്ടു എന്ന നായക്കുട്ടി. കുട്ടുവിനെ മോഷ്ടി ച്ച് കൊണ്ടുപോയതായാണ് പരാതി. വ്യാഴാഴ്ച വൈകിട്ട് 4.30നാണ് സംഭവം. സി.സി.ടി.വി. ക്യാമറ പരിശോധിച്ചതില്‍ നിന്നും ഓട്ടോറിക്ഷയിലെത്തിയ ഒരാള്‍ കടയ്ക്ക് പുറത്തു നില്‍ക്കുകയായിരുന്ന നായക്കുട്ടിയെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റിലാക്കി പോകുന്ന ദൃ ശ്യവും ലഭിച്ചു. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമാകുന്നില്ലെന്നാണ് പരാതി യിലുള്ളത്. തിരക്കിനിടയില്‍ നായക്കുട്ടിയെ എടുത്തുകൊണ്ടുപോകുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടതുമില്ല.
രണ്ടുമാസം മുന്‍പാണ് കടയുടെ സമീപത്തുനിന്ന് നന്നേ ചെറിയ നായക്കുട്ടിയെ കിട്ടി യത്. ഇതിനെ കടയിലെത്തിച്ച് ഭക്ഷണം നല്‍കി. തുടര്‍ന്ന് വളര്‍ത്താന്‍ തീരുമാനിക്കുക യായിരുന്നു. ‘കുട്ടു’ എന്ന് പേരും നല്‍കി. പാലും പ്രോട്ടീന്‍ ബിസ്‌ക്കറ്റുമെല്ലാം കഴിച്ചു തുടങ്ങിയ കുട്ടു രണ്ടുമാസംകൊണ്ട് ആരോഗ്യമുള്ള നായക്കുട്ടിയും ഇവരുടെ അരുമയു മായി. കടയ്ക്കുള്ളിലാണ് പകലും രാത്രിയും നായക്കുട്ടിയെ കെട്ടിയിടാറുള്ളത്. പേവി ഷപ്രതിരോധ കുത്തിവെപ്പും എടുത്തിട്ടുണ്ട്. ദിവസവും കുളിപ്പിക്കുകയും ചെയ്യും. ചുരുങ്ങിയ മാസം കൊണ്ട് കടയിലുള്ളവരും നായക്കുട്ടിയും വലിയ ചങ്ങാത്തത്തിലാ യി. ഇതുകൊണ്ടുതന്നെ നായക്കുട്ടിയെ കാണാതായതുമുതല്‍ വിഷമത്തിലാണ് ഇവര്‍.
‘ വീട്ടിലെ കുട്ടിയെ പോലെയാണ് അവനെന്നും കാണാതായതുമുതല്‍ ജോലിചെയ്യാന്‍ പോലും ഉത്സാഹമില്ലെന്ന് ‘ ഇവര്‍ പറയുന്നു. വെള്ളിയാഴ്ചയും പലയിടങ്ങളിലും അന്വേ ഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാ യിരുന്നു. എങ്ങനെയെങ്കിലും നായക്കുട്ടിയെ കണ്ടെത്തിതരണമെന്നാണ് ഇവര്‍ പരാതി യില്‍ പറയുന്നത്.