മണ്ണാര്‍ക്കാട്: ശിവന്‍കുന്ന് ഭാഗത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കു ന്നത് ഭീതിയില്‍. വടക്കുമണ്ണം ബൈപ്പാസ് മുതല്‍ ശിവന്‍കുന്ന് ഗ്യാസ് ഗോഡൗണ്‍ വരെ യാണ് തെരുവുനായ്ക്കള്‍ വഴിയോരങ്ങളില്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. കടകളുടെ വരാന്തകളിലും ഇവ കയറികിടക്കുന്നുണ്ട്. അതിരാവിലെ പത്രം,പാല്‍ എന്നിവയുമായി പോകുന്ന വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്നത് ഏറെ ഭയത്താലാണ്. പകല്‍സമയം നിരവധിസ്‌കൂള്‍ വിദ്യാര്‍ഥികള്‍ കാല്‍നടയായി സഞ്ചരിക്കുന്ന വഴികൂടി യാണിത്. പ്രദേശത്തെ ശിവക്ഷേത്രത്തിലേക്ക് വരുന്ന ആളുകള്‍ക്കും ഇവ ഭീഷണിയാ വുന്നു. കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയുടെ പിന്നാലെ കുതിച്ചോടുന്നുമുണ്ട്. കൂട്ട മായി നില്‍ക്കുന്ന തെരുവുനായ്ക്കളെ കടന്നുപോകണമെങ്കില്‍ കൈയില്‍ കരുതുന്ന ബിസ്‌ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് വിതറി നല്‍കേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. തെരുവുനായ്ക്കളെ പിടികൂടാനും അവയെ വന്ധ്യംകരിക്കാനും നഗരസഭാതലത്തിലും സംവിധാനമില്ലാത്തതിനാല്‍ നായ്ക്കളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇവയുടെ ആക്രമ ണം രൂക്ഷമാകും മുന്‍പേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.