അലനല്ലൂര്‍: ഇന്ധന വില വര്‍ദ്ധനവില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മി റ്റിയുടെ ആഹ്വാന പ്രകാരം അലനല്ലൂര്‍ മേഖല കമ്മിറ്റി സമര പരിപാ ടി സംഘടിപ്പിച്ചു. അലനല്ലൂര്‍ പെട്രോള്‍ പമ്പിന് മുന്‍വശം നടന്ന പ്രതിഷേധ പരിപാടി മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലാ യന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യ ക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ തച്ചമ്പറ്റ ഹംസ, എം.കെ ബക്കര്‍, ആലായന്‍ മുഹമ്മദലി, കെ.ഹംസ, ആലായന്‍ സൈനുദ്ധീ ന്‍, യൂസഫ് പാക്കത്ത്, സത്താര്‍ കമാലി എന്നിവര്‍ പങ്കെടുത്തു. മുസ്ലിം ലീഗ് മേഖല ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കൂരിക്കാടന്‍ സ്വാഗത വും കെ.മുഹമ്മദ് ഖസാലി നന്ദിയും പറഞ്ഞു.