മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ഡാമുകളുടെ നിലവിലെ റൂള്‍ കര്‍വ്വ് അനുസരിച്ച് എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് എക്‌സി ക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കി ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. മണ്‍സൂണ്‍ മുന്നൊരുക്കങ്ങ ളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഡാമുകളുടെ നിലവിലെ ജല നിരപ്പ്, റൂള്‍ കര്‍വ് , എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ എന്നിവ വിശദീകരിക്കാന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടി രുന്നു.എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ഡാമുകള്‍ നില നില്‍ക്കുന്ന സ്ഥലങ്ങളിലെ തഹസില്‍ദാര്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓ ഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വില്ലേജ് ഓഫീസര്‍മാര്‍, ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാര്‍, ബന്ധപ്പെട്ടവരുമാ യുള്ള യോഗം വെള്ളി, ശനി ദിവസങ്ങളിലായി ചേരാന്‍ ജില്ലാ കല ക്ടര്‍ നിര്‍ദ്ദേശിച്ചു. ഡാമുകള്‍ തുറക്കേണ്ട സാഹചര്യം വരുകയാണെ ങ്കില്‍ അതിര്‍ത്തി ജില്ലകളുമായും, തമിഴ്‌നാട് സര്‍ക്കാരുമായും പ്രവ ര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കു ന്നതിന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേ ശം നല്‍കി. ജില്ലയിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായ തായും വൈദ്യുതി വകുപ്പ് ഡെ. ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.