മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പ്രതിദിനം ഏറ്റവും കുറഞ്ഞത് 10000 കോവിഡ് പരിശോധനയെങ്കിലും നടത്തണമെന്ന് ജില്ലാ കലക്ട ര്‍ മൃണ്‍മയി ജോഷി ശശാങ്ക്.ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍,മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്ന തിനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലാണ് ഈ നിര്‍ദേശം.
ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.3 ശതമാനമാണെന്നും 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടി.പി.ആര്‍ 30 ശതമാനത്തിന് മുകളിലാണെന്നും ഡെപ്യൂട്ടി.ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ആകെ കണക്കെടുക്കുമ്പോള്‍ രോഗ വ്യാപന നിരക്ക് കുറഞ്ഞു വരുന്നുണ്ടെങ്കിലും നിലവില്‍ പൂര്‍ണമായി അടച്ചിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി.ഡി.എം.ഒ (ആരോഗ്യം) ഡോ. അനൂപ്, ജില്ലാ ഫയര്‍ ഓഫീസര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍, മലമ്പുഴ, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.