അലനല്ലൂര്‍:സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അധികം വൈകാ തെ സായാഹ്ന ഒപി ആരംഭിച്ചേക്കും.കോവിഡ് പ്രതിരോധ പ്രവര്ത്ത നങ്ങളുടെ ഭാഗമായി ആശുപത്രിയില്‍ സായാഹ്ന ഒപി ആരംഭിക്കു ന്നതിനുള്ള നടപടിക്രമങ്ങള്‍ ഗ്രാമ പഞ്ചായത്ത് പൂര്‍ത്തിയാക്കി. ജി ല്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അനുമതി നല്കുന്ന മുറക്ക് എത്രയും പെട്ടെന്ന് സായാഹ്ന ഒപി ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ, ആ രോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൈല ഷാജഹാന് എന്നിവര്‍ അറിയിച്ചു.
അലനല്ലൂര്‍ പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളില്‍ നിന്നു മായി പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ ചികിത്സ തേടിയെത്തു ന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപിയും കിടത്തി ചികിത്സയും ആരംഭിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാ ണ്.സാധാരണഗതിയില്‍ കോവിഡിന് മുമ്പ് മഴക്കാല രോഗങ്ങളുടെ കാലമായ ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ ആശുപ ത്രിയില്‍ പ്രതിദിനം എഴുനൂറോളം പേര് ചികത്സ തേടിയെത്താറു ണ്ടെന്നാണ് കണക്ക്.നിലവില്‍ മുന്നൂറോളം പേരാണ് ഒപിയിലെത്തു ന്നത്.
ഒരു ഡോക്ടര്‍,ഒരു സ്റ്റാഫ് നഴ്സ്,ഒരു ഫാര്‍മസിസ്റ്റ്,ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരാണ് സായാഹ്ന ഒപിയിലേക്ക് വേണ്ടത്.നിലവില്‍ ജീവന ക്കാരുടെ അഭാവം ആശുപത്രിയില്‍ നേരിടുന്നുണ്ട്.മെഡിക്കല്‍ ഓ ഫീസര്‍ ഉള്‍പ്പടെ മൂന്ന് ഡോക്ടര്‍മാര്‍,നാല് സ്റ്റാഫ് നഴ്സ്,രണ്ട് ഫാര്‍മ സിസ്റ്റ്,രണ്ട് നഴ്സിംഗ് അസിസ്റ്റന്റ്,രണ്ട് ക്ലീനിംഗ് സ്റ്റാഫ്,ഒരു പാര്‍ട് ടൈം സ്വീപ്പര്‍ എന്നിങ്ങനെയാണ് നിലവിലെ സ്റ്റാഫ് പാറ്റേണ്‍. ഇവ രില്‍ പലര്‍ക്കും സിഎഫ്എല്‍ടിസി ഡ്യൂട്ടിയും ചെയ്യേണ്ടി വരുന്നു ണ്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തു ന്നതി ലാണ് ആരോഗ്യവകുപ്പ് നിലവില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചിരിക്കു ന്നത്.
