തച്ചനാട്ടുകര:നൂറ് കടന്ന പെട്രോള്‍ വിലക്കെതിരെ വേറിട്ട പ്രതിഷേ ധവുമായി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം.ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത കെപിഎം സലീം ക്രച്ചസില്‍ നടന്നാണ് പ്രതിഷേധിച്ചത്.നാട്ടുകല്ലിലെ സ്വന്തം വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള തച്ചനാട്ടുകര പഞ്ചായത്തി ലേക്ക് ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് ക്രച്ചസില്‍ നടന്നത്. ഇന്ധനവിലകുറക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീ കരിക്കണമെന്ന് കെപിഎം സലീം ആവശ്യപ്പെട്ടു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം എസ് അലവി, പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി ഹംസ മാസ്റ്റര്‍,ജില്ലാ എസ്.ടി.യു സെക്രട്ടറി കരിമ്പനക്കല്‍ ഹംസ, മണ്ഡലം മുസ്ലിം സെക്രട്ടറി കെ.പി കുഞ്ഞിമുഹമ്മദ്, കെ.ടി.ജലീല്‍, ദിബ്ബ കെ.എം.സി.സി ജനറല്‍ സെക്രട്ടറി നാസര്‍ അണ്ണാന്‍തൊടി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.അമീന്‍ ഹാരാര്‍പ്പണം നടത്തി പഞ്ചായത്ത് അംഗങ്ങളായ സി.പി.സുബൈര്‍, എം സി രമേ ശന്‍,യൂത്ത് ലീഗ് നേതാകളായ ഉമ്മര്‍ ചോലശ്ശീരി,റഷീദ് മുറിയങ്കണ്ണി എന്നിവര്‍ സലീം മാസ്റ്റര്‍ക്കൊപ്പമുണ്ടായിരുന്നു.