മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്ര ത്തിലെ അസൗകര്യങ്ങളെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യ ത്തില്‍ നഗരസഭ ഇടപെട്ട് വാക്‌സിനേഷന് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗകര്യമൊരുക്കി.വ്യാഴാഴ്ച മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രം സ്‌കൂളില്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് നഗ രസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.വാക്‌സിനേഷന്‍ സെന്ററിനായി നഗരസഭ നിര്‍ദേശിച്ച സ്ഥലം ചെയര്‍മാന്‍ സി മുഹ മ്മദ് ബഷീര്‍,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍. പമീ ലി, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെഫീഖ് റഹ്മാന്‍,ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.
കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിനായി താലൂക്ക് ആ ശുപത്രിയിലെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതി വ്യാപകമായിരുന്നു.കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍മാന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ അസൗകര്യ ങ്ങളെയും ജീവനക്കാരേയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. തിങ്ക ളാഴ്ച വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയ ആളുകളും പരാതിയു മായി രംഗത്തെത്തിയതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി നഗരസഭ ചെയര്‍മാനും രംഗത്തെത്തി. ആവശ്യ മായ സൗകര്യം ഒരുക്കാമെന്നറിയിച്ചിട്ടും താലൂക്ക് ആശുപത്രി അധി കൃതരില്‍ നിന്നും അനുകൂല നിലപാടില്ലാത്തതാണ് പ്രശ്‌നത്തിന് ഇടയാക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞിരുന്നു.
വാക്‌സിനേഷന്‍ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് ഓണ്‍ലൈന്‍ ന്യൂസില്‍ വന്ന ചെയര്‍മാന്റെ പരാമര്‍ശം സൂചനയാ ക്കി ഇന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നഗരസഭ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു.തിരക്ക് നിയന്ത്രിക്കാന്‍ നാല് പേരേയും ഡാറ്റാ എന്‍ ട്രിക്ക് രണ്ട് പേരെയും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂ ടിയ രണ്ട് കമ്പ്യൂട്ടര്‍ സിസ്റ്റവും നല്‍കിയാല്‍ ആശുപത്രിയിലെ വാ ക്‌സിനേഷന്‍ സംവിധാനം അടുത്ത ദിവസം തന്നെ ആ കേന്ദ്രത്തി ലേക്ക് കുത്തിവെപ്പ് മാറ്റാന്‍ തയ്യാറാണെന്നാണ് കത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി സൂചിപ്പിച്ചിരുന്നത്.ഇതേ തുടര്‍ന്നാ ണ് നഗരസഭയുടെ ഭാഗത്ത് നിന്നും ദ്രുതഗതിയില്‍ നടപടിയുണ്ടായ തും താലൂക്ക് ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രം മാറ്റിയ തും.പൊതുജനങ്ങളുടെ സൗകര്യം മുന്‍ നിര്‍ത്തിയാണ് തീരുമാന മെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.