കോട്ടോപ്പാടം:സമൂഹത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹ രിക്കുകയെന്ന ലക്ഷ്യത്തോടെ എം.എസ്.എസ് യൂത്ത് വിങ് ജില്ലാ ക മ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് വടശ്ശേരി പ്പുറം കൊമ്പത്ത് തുടക്കമായി.ബ്ലോക്ക് പഞ്ചായത്തംഗം ബഷീര്‍ തെ ക്കന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വിതര ണം ചെയ്യാനുള്ള പഠനോപകരണങ്ങള്‍ ആര്‍.ആര്‍.ടി അംഗം ടി.പി. അഫ്‌സല്‍ ഏറ്റുവാങ്ങി.യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്. ഫഹദ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ. എ.ഹു സ്‌നി മുബാറക്,എം.എസ്.എസ് സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത്,വടശ്ശേരിപ്പുറം മഹല്ല് സെക്രട്ടറി കെ.ഹസ്സന്‍ മാസ്റ്റര്‍, കെ.ആസിഫലി, എ.കെ.ഫൈസല്‍,ഷിഹാബ് അക്കര, ഷെരീഫ് പാക്കത്ത് പ്രസംഗിച്ചു.വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വിഷയങ്ങളി ല്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, പഠന സഹായം,സ്‌കോളര്‍ഷിപ്പ്, പ്രതി ഭകള്‍ക്ക് പുരസ്‌കാരം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാ ക്കും.