പാലക്കാട്: ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാ നമൊട്ടാകെ നടത്തി വരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍ പദ്ധതി ക്ഷീരകര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടു ത്തണമെന്നും പദ്ധതിയിലേക്ക് സെപ്തംബര്‍ 30 വരെ അപേക്ഷി ക്കാമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്ഷീര കര്‍ഷകര്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ ഹ്രസ്വകാല വായ്പയ്ക്ക് അപേക്ഷ നല്‍കാം. ക്ഷീര കര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനും തൊഴുത്ത് പുനരുദ്ധീകരിക്കുന്നതിനും കാലികള്‍ക്കുള്ള തീറ്റച്ചെ ലവിനും തൊഴുത്തിലെ യന്ത്രവല്‍ക്കരണം മുതലായ ചെലവുകള്‍ ക്കുണ്ടാകുന്ന മൂലധന വായ്പയായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ അനുവദിക്കുന്നത്. ജില്ലയില്‍ ആകെ 24515 ക്ഷീര കര്‍ഷകരാണ് ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്നത്. 13 ബ്ലോക്കുകളിലെ 328 ഓളം ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നായി 20259 ക്ഷീര കര്‍ഷകരുടെ അപേക്ഷകള്‍ ഇതിനകം ജില്ലയിലെ വിവിധ ബാങ്കുകളിലായി സമര്‍പ്പിച്ചു കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ നിന്നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ ലീഡ് ബാങ്കും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാ ക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ട്. ബാങ്കുകളില്‍ സമര്‍ പ്പിക്കുന്ന കെ സി സി അപേക്ഷ ഫോമിലുള്ള കര്‍ഷകരുടെ വിവര ങ്ങള്‍ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ‘പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന’യുടെ വെബ് സൈറ്റില്‍ രേഖപ്പെടുത്തുന്നു. വെറും നാല് ശതമാനം നിരക്കിലാണ് ലോണ്‍ ലഭിക്കുന്നത്. 1.6 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും നല്‍കേണ്ടതില്ല. ഒരു പശു വിന് 24,000/ രൂപ എന്ന നിരക്കിലാണ് ലോണ്‍ അനുവദിക്കുന്നത്. മൂന്ന് ലക്ഷം രൂപ വരെ പരമാവധി പലിശ സബ്‌സിഡിയോടെ ലോണ്‍ ലഭിക്കും. ഗുണഭോക്താവിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് ബാങ്ക് ലോണ്‍ തുക നിക്ഷേപിക്കുകയും പ്രസ്തുത അക്കൗണ്ടില്‍ നിന്നും ഗുണഭോക്താവ് പിന്‍വലിക്കുന്ന തുകക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയെന്നതുമാണ് കെസിസിയുടെ പ്രത്യേകത. മൂന്ന് വര്‍ഷമാണ് കെ.സി.സി ലോണിന്റെ കാലാവധി. ഓരോ വര്‍ഷവും കൃത്യമായി തുക അടച്ചു തീര്‍ക്കുന്നതിനോ പുതുക്കുന്നതിനോ ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. ക്ഷീര കര്‍ഷകര്‍ അതാത് സംഘങ്ങളില്‍ പാല്‍ നല്‍കുമ്പോള്‍ പാല്‍ വിലയില്‍ നിന്നും സംഘം സെക്രട്ടറി ലോണ്‍ തിരിച്ചടവ് തുക ഈടാക്കി ബന്ധപ്പെട്ട ബാങ്കിലേക്ക് നിക്ഷേപിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ കെ സി സി വായ്പയായി 14.95 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് വിവിധ ബാങ്കുകള്‍ വഴി ലഭ്യമാക്കി നല്‍കുന്നതിന് വകുപ്പിന്റെ ക്യാംപയിനിലൂടെ സാധിച്ചതായും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!