മണ്ണാര്‍ക്കാട്:കൃഷിയാണ് സംസ്‌കാരത്തിന്റെ ഉറവിടമെന്ന മഹ ത്തായ സന്ദേശം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കി സേവ് മണ്ണാര്‍ ക്കാട് അരകുര്‍ശ്ശിയിലെ പാടത്ത് ഞാറ് നട്ടു.മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറിയും സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരിയുമായ എം പുരുഷോത്തമന്‍ വിട്ട് നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്താണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെ നെല്‍കൃഷി.
കൊടുവാളിക്കുണ്ടില്‍ തരിശായി കിടന്ന ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയുടെ തുടര്‍ച്ചയായാണ് നെല്‍കൃഷിയും ആരംഭി ച്ചിരിക്കുന്നത്.
നഗരം കോവിഡ് കണ്ടെയ്ന്റ് മെന്റ് സോണ്‍ കൂടിയായ സാഹചര്യ ത്തില്‍ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചാണ് സേവ് പ്രവര്‍ത്തകര്‍ ഞാറ് നടീലില്‍ ഏര്‍പ്പെട്ടത്. ഫിറോസ് മനൂസ്,മുനീര്‍ മാസ്റ്റര്‍,ഫസല്‍,അസ്ലം അച്ചു,ദീപിക,സുഹ്‌റ കാരാട്ട,സലാം കരിമ്പന,ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
സേവ് മണ്ണാര്‍ക്കാടിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നമ്മുടെ മണ്ണ് നമ്മുടെ ജീവന്‍ എന്ന ആശയമുയര്‍ത്തി യാ ണ് കൃഷിയും മുന്നോട്ട് കൊണ്ട് പോകുന്നത്.