പുതുവര്‍ഷ ചങ്ങാതിക്ക് പുത്തനുടുപ്പ് സമ്മാനം
അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗ മായി സ്‌കൂളിലെ മുഴുവന്‍ കുട്ടികളില്‍ നിന്നും പ്രധാനഅധ്യാപകന്റെ പുതുവര്‍ഷ ചങ്ങാതിയെ കണ്ടെത്താന്‍ നടത്തിയ നറുക്കെടുപ്പില്‍ നാലാം ക്ലാസിലെ അനന്യ സമ്മാനം നേടി. നറുക്കെടുപ്പിന് ശേഷം കടയില്‍ പോയി കുട്ടിക്ക് ഇഷ്ടപ്പെട്ട ഉടുപ്പ്…
ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കായി പഠനയാത്ര
തച്ചനാട്ടുകര: മാലിന്യസംസ്‌കരണത്തിന്റെ പുതുവഴികള്‍ തേടി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. ഗ്രീന്‍ വോം സിന്റെ താമരശ്ശേരിയിലുള്ള എംആര്‍എഫ് സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തരം തിരിക്കലും മറ്റു മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും നേരിട്ട് കാണാനും മനസ്സിലാ ക്കാനും…
പാലിയേറ്റീവിന് തുണയേകാന്‍ നൂറ് രൂപ ചലഞ്ചുമായി സൗപര്‍ണികയും എന്‍.എസ്.എസും
കോട്ടോപ്പാടം: സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ള്‍ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് നടത്തുന്ന നൂറു രൂപചലഞ്ചിന് തുടക്കമായി. ഇന്ന് മുതല്‍ രണ്ടാഴ്ചക്കാലമാണ് ഫണ്ട് സമാഹരണം നടത്തുക. ഇത് കോട്ടോപ്പാടം…
കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ അവധിക്കാല തിരക്ക്; ഒരാഴ്ചത്തെ വരുമാനം അഞ്ച് ലക്ഷം കവിഞ്ഞു
മണ്ണാര്‍ക്കാട് : ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷതിരക്കിലമര്‍ന്ന് കാഞ്ഞിരപ്പുഴ ഉദ്യാ നം. കുട്ടികളും മുതിര്‍ന്നവരമടക്കം ആയിരങ്ങള്‍ ഒരാഴ്ചക്കിടെ ഉദ്യാനത്തിലേക്കെത്തി. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയതോതില്‍ കുറവ് വന്നിട്ടുണ്ട്. വാടികാസ്മിതത്തിന്റെ ഭാഗമാ യുള്ള കലാപരിപാടികള്‍ മാറ്റിവെച്ചതാണ് ഇതിന് കാരണമായി…
തൊഴില്‍ മേള ജനുവരി നാലിന്
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയ ബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടീം ലീഡര്‍ , കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് , ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സ്റ്റോര്‍ മാനേജര്‍, ഓഫീസ് ഓപ്പറേഷന്‍സ് , ഷിപ്പിങ് ഡിപ്പാര്‍ട്മെന്റ്, ഓഫീസ്…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയിലെ 798 കുട്ടികള്‍ മത്സരിക്കും
മണ്ണാര്‍ക്കാട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയെ പ്രതിനിധീ കരിച്ച് 798 കുട്ടികല്‍ മത്സരിക്കും. ജില്ലാതലത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. രണ്ടാം സ്ഥാനം നേടിയ കുട്ടികളില്‍ നിന്നും ലഭിച്ച അപ്പീലുകള്‍ പരിഗണിച്ച്…
നിര്‍ധനര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി മാതൃകയായി റിയാസുദ്ദീന്‍
കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ദാനം മൂന്നിന് കോട്ടോപ്പാടം: നാട്ടിലെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാ ന്‍ വീടുകള്‍ നിര്‍മിച്ച് മാതൃകയാകുകയാണ് പ്രവാസി യുവസംരംഭകന്‍ കച്ചേരിപറമ്പ് സ്വദേശി കൂമഞ്ചേരി വീട്ടില്‍ മുഹമ്മദ് റിയാസുദ്ദീന്‍. ആയിരം ചതുരശ്ര അടി വിസ്തീര്‍ ണത്തില്‍ കിടപ്പുമുറി,ഡൈനിങ് ഹാള്‍,കിച്ചന്‍,…
സമഗ്രസഹകരണ നിയമം: സഹകരണ ചട്ടഭേദഗതി നിലവില്‍ വന്നു
മണ്ണാര്‍ക്കാട് : സമഗ്ര സഹകരണനിയമഭേദഗതിയുടെ ഭാഗമായി സഹകരണ ചട്ടത്തിലും ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി സമഗ്രമായ മാറ്റം കൊണ്ടുവരുന്ന തിനും ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും ലക്ഷ്യമിട്ട് തയാറാക്കി…
പുതുവത്സരസമ്മാനമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരമൊരുക്കാന്‍ ഇടം പോയിന്റുകള്‍
മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷനും കേരള സംസ്ഥാന പന ഉല്‍പ്പന്ന വികസനകോര്‍പ്പറേഷനും (കെല്‍പാം) സംയുക്തമായി പന ഉല്‍പ്പന്ന വി ല്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇടം ഇനിഷ്യേറ്റീവ് ഫോര്‍ ദ ഡിഫറന്റ്‌ലീ ഏബിള്‍ ഡ് മൂവ്‌മെന്റ് പോയിന്റുകള്‍ എന്ന് പേര്…
ഒമ്പത് കിലോ ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍
കേസില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി മണ്ണാര്‍ക്കാട് : കാറില്‍ കടത്തുകയായിരുന്ന ഒമ്പത് കിലോ ചന്ദനം പിടികൂടിയ കേസില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പേരെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തു. മണ്ണാ ര്‍ക്കാട്…