മണ്ണാര്‍ക്കാട് : സമഗ്ര സഹകരണനിയമഭേദഗതിയുടെ ഭാഗമായി സഹകരണ ചട്ടത്തിലും ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നല്‍കി സമഗ്രമായ മാറ്റം കൊണ്ടുവരുന്ന തിനും ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകള്‍ തടയുന്നതിനും ലക്ഷ്യമിട്ട് തയാറാക്കി യ കേരള സഹകരണ സംഘം സമഗ്ര നിയമ ഭേദഗതി സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണന്നും മന്ത്രി പറഞ്ഞു.
കേരള സഹകരണ സംഘം (ഭേദഗതി) നിയമം – 2023 07/06/2024 ലെ അസാധാരണ ഗസ റ്റില്‍ 2024 ലെ നിയമം 9 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ സഹ കരണ യൂണിയന്‍, സര്‍ക്കിള്‍ യൂണിയന്‍ എന്നിവയുടെ തിരഞ്ഞെടുപ്പ് സംസ്ഥാന സഹ കരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖേന നടത്തുന്നതിന് വിശദമായ വ്യവസ്ഥകള്‍ ഉള്‍ പ്പെടെ ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷ ന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമ വകുപ്പിലെ സെഷ്യല്‍ സെക്രട്ടറിയായി രിക്കും. സഹകരണ നിയമത്തിലെ ഭേദഗതി വ്യവസ്ഥയക്ക് അനുസൃതമായി ചട്ട ഭേദഗ തി നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഘം ഭരണ സമിതിയില്‍ കോ-ഓപ്റ്റ് ചെയ്യുന്ന അംഗങ്ങളുടെ വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ സംബന്ധിച്ച വ്യവ സ്ഥ, കോ-ഓപ്റ്റഡ് അംഗങ്ങളുടെ നിയമനം സംബന്ധിച്ച് രജിസ്ട്രാറുടെ അംഗീകാരം ലഭ്യമാക്കണമെന്നുള്ള വ്യവസ്ഥ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതി അംഗ ങ്ങള്‍ക്ക് ട്രെയിനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രാഥമിക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ എന്നിവിടങ്ങളുടെ തസ്തികകളിലേ യ്ക്കുള്ള ക്ലറിക്കല്‍ നിയമനത്തിന് സബ്സ്റ്റാഫില്‍ നിന്നുള്ള പ്രമോഷന്‍ നേരിട്ടുള്ള നിയമനം എന്നിവയ്ക്കുള്ള അനുപാതം നിലവിലുള്ള ചട്ടത്തിലെ 1:4എന്നത് ചട്ടം 185 (10) ല്‍ 1:2 എന്ന് മാറ്റം വരുത്തിയിട്ടുള്ളത് ക്ലാസ് 2 മുതല്‍ ഏഴ് വരെയുള്ള സൊസൈറ്റികള്‍ ക്ക് ബാധകമാക്കി. ഇപ്രകാരം സബ്സ്റ്റാഫിന് ഉദ്യോഗകയറ്റം നല്‍കുമ്പോള്‍ ഉദ്യോഗകയ റ്റം ലഭിക്കുന്നവരുടെ യോഗ്യതയും കഴിവും സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന യോഗ്യത പരീക്ഷയില്‍ കൂടി വിലയിരുത്തി മാത്രം അനുവദിക്കുന്നതിനുള്ള വ്യവസ്ഥ യും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ഥിയുടെ പൂര്‍വചരിത്രവും സ്വഭാവവും പൊലിസ് വെരിഫിക്കേഷനിലൂടെ നടത്തുന്നത് സംബന്ധിച്ച് വ്യവസ്ഥകള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.
സംഘങ്ങളില്‍ വസ്തുക്കള്‍ പണയപ്പെടുത്തി 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വയ്പ ലഭിക്കുന്ന തിന് വസ്തുക്കളുടെ മൂല്യം നിര്‍ണ്ണയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതി നുള്ള മാനദണ്ഡങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. സഹകരണ ആര്‍ബിട്രേഷന്‍ കോട തികളുടെ പ്രിസൈഡിംഗ് ഓഫിസര്‍ ജൂഡിഷ്യറിയില്‍ നിന്നുള്ള സിവില്‍ ജഡ്ജ്മാരുടെ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ തസ്തികയ്ക്ക് മുകളിലുള്ളവരായിരിക്കണമെന്നും ഭേദഗതിയി ല്‍ ഉള്‍പ്പെടുന്നു. സംഘത്തിന് വാങ്ങുന്ന സ്ഥലം, കെട്ടിടം മുതലായവയുടെ മൂല്യം അറ്റ ലാഭത്തിന്റെ അഞ്ച് ശതമാനത്തില്‍ അധികരിക്കാന്‍ പാടില്ല. കൂടാതെ ഇക്കാര്യത്തിന് രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി തേടേണ്ടതാണ്. ലിക്വിഡൈസേഷന് ഒരു വര്‍ഷ സമ യപരിധി വ്യവസ്ഥ ചെയ്തു. സംഘത്തില്‍ ഒഴിവുവരുന്ന തസ്തികകള്‍ ഒഴിവു വന്ന് മൂന്ന് മാ സത്തിനകം സഹകരണ എക്‌സാമിനേഷന്‍ ബോര്‍ഡിനെ അറിയിക്കണം എന്ന കാര്യ ങ്ങളടക്കം ചട്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാ ക്കി.