മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്രപദ്ധതിയുടെ ഭാഗ മായി ഡിവിഷന്‍ പരിധിയിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കായി സുകൃതം എന്ന പേരില്‍ നടപ്പിലാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതിക്ക് തുടക്കമായി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചട ങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ പി.എസ്. ഷരീഫ് ഹാജി മുഖ്യാതിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ സമഗ്ര പദ്ധതി ഡയറക്ടര്‍ സഹദ് അരിയൂര്‍, കോര്‍ഡിനേറ്റര്‍ നൗഷാദ് വെള്ളപ്പാടം, ജനപ്രതിനിധികളായ ഇന്ദിര മടത്തുംപള്ളി, മേരി സന്തോഷ്, മുന്‍ മെമ്പര്‍ ടി.കെ ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.