കേസില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി
മണ്ണാര്‍ക്കാട് : കാറില്‍ കടത്തുകയായിരുന്ന ഒമ്പത് കിലോ ചന്ദനം പിടികൂടിയ കേസില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പേരെ ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തു. മണ്ണാ ര്‍ക്കാട് കൊടുവാളിക്കുണ്ട് സ്വദേശികളായ കോല്‍ക്കാട്ടില്‍ മുഹമ്മദ് നവാസ് (25), കൊട പ്പനക്കല്‍ വീട്ടില്‍ ഹുസൈന്‍ (28), അഗളി കല്‍ക്കണ്ടി പൈനാട്ട് വീട്ടില്‍ റഫീഖ് (42) എന്നിവരാണ് കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

അഗളി, അട്ടപ്പാടി, റെയ്ഞ്ചുകളില്‍ ചന്ദനമരങ്ങളുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനിടെ മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് അരകുര്‍ശ്ശിയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ചന്ദനക്കടത്ത് പിടികൂടിയത്.

മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫി സര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചന്ദനം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. ചന്ദനത്തിന്റെ ഉറവി ടത്തെ കുറിച്ച് അന്വേഷണം നടക്കുന്നതായും കേസില്‍ ഇനിയും പ്രതികളെ പിടികൂ ടാനുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
