ബെംഗളൂരു: ചൈനയില്‍ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് സ്ഥി രീകരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്ക് വിദേശയാത്രാ പശ്ചാ ത്തലമില്ലെന്നാണ് വിവരം. പരിശോധനയില്‍ കുട്ടി പോസിറ്റീവാണെന്ന് തെളിഞ്ഞതാ യി കര്‍ണാടക ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യമന്ത്രാലയ ത്തെ അറിയിച്ചെന്ന് കര്‍ണാടക വ്യക്തമാക്കി.
ഇന്ത്യയില്‍ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ബാപ്റ്റിസ്റ്റ് ആശുപത്രി യിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ചൈനയില്‍ വ്യാപകമായ എച്ച്എംപിവിയുടെ അതേവര്ഗത്തില്പെട്ട വൈറസ് ആണോയിതെന്ന് വ്യക്തമായി ട്ടില്ല. എച്ച്എംപിവിയെ നേരിടാന്‍ ഇന്ത്യസജ്ജമാണെന്ന് കേന്ദ്ര ആ രോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പുകാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരണം അണുബാധകള്‍ക്കെതിരെ മുന്‍കരുതല്‍ എടു ക്കണം. ചുമയോ പനിയോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണ മെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ചൈനയില്‍ രോഗബാധ വര്‍ധിക്കുന്നതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്ത ത്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന സമൂഹമാധ്യങ്ങളില്‍ പ്രചാരണ മുണ്ടായെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്‍ഫ്ളുവന്‍സ എ, മൈകോപ്ലാസ്മ ന്യൂമോണിയ, കോവിഡ് തുടങ്ങിയവയും പടര്‍ന്നുപിടിക്കുന്നതായി സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളേയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ളൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ആദ്യം ശരീരത്തില്‍ കയറുന്ന വൈറസ് രോഗപ്രതി രോധ ശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ എന്നിവയിലേക്ക് കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്.
NEWS COPIED FROM MALAYALA MANORAMA ONLINE
