മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷനും കേരള സംസ്ഥാന പന ഉല്‍പ്പന്ന വികസനകോര്‍പ്പറേഷനും (കെല്‍പാം) സംയുക്തമായി പന ഉല്‍പ്പന്ന വി ല്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇടം ഇനിഷ്യേറ്റീവ് ഫോര്‍ ദ ഡിഫറന്റ്‌ലീ ഏബിള്‍ ഡ് മൂവ്‌മെന്റ് പോയിന്റുകള്‍ എന്ന് പേര് നല്‍കിയ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വ്യാപാരസാധ്യത യുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് തുടങ്ങുന്നത്. ഈ കേന്ദ്രങ്ങളില്‍ കെല്‍ പ്പാമിന്റെ ഉല്‍പ്പന്നങ്ങളായ പനംകല്‍ക്കണ്ട്, കരുപ്പട്ടി, വിവിധതരം ജ്യൂസുകള്‍, നൊങ്ക് സര്‍ബത്ത്, ചുക്ക് കാപ്പി എന്നിവയാണ് പ്രധാനമായും വില്‍ക്കുക. അതോടൊപ്പം തന്നെ ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളും പാല്‍ ഉള്‍പ്പെടെയുള്ള മറ്റ് അംഗീകൃത ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇടം പോയിന്റുകളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഭിന്നശേഷിക്ഷേ മ കോര്‍പ്പറേഷനും കെല്‍പ്പാമും ചേര്‍ന്നുള്ള കമ്മിറ്റിയാണ്. ഇതിന്റെ അപേക്ഷകള്‍ ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ സ്വീകരിച്ച്, കൂടിക്കാഴ്ച നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാ ക്കും. ബങ്ക് നിര്‍മ്മാണത്തിനാവശ്യമായ തുക ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ വായ്പ യായി നല്‍കും. ഈ ലോണും അതിന്റെ പലിശയും കെല്‍പ്പാം തിരിച്ചടയ്ക്കുന്ന വിധ ത്തിലാണ് ഇതിന്റെ കരാര്‍ തയ്യാറാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരന്‍ പ്രതിമാസം നി ശ്ചയിക്കപ്പെട്ട വാടക മാത്രമേ നല്‍കേണ്ടതുള്ളൂ. ഭിന്നശേഷിക്കാരന്‍ ഏതെങ്കിലും സാ ഹചര്യത്തില്‍ ബങ്ക് നടത്തിപ്പ് അവസാനിപ്പിക്കുകയാണെങ്കില്‍ റാങ്ക് ലിസ്റ്റിലുള്ള അടു ത്ത ആളെ പരിഗണിക്കും. ലോണ്‍ കാലാവധി തീരുന്ന മുറയ്ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാ ര്‍ സബ്‌സിഡി (പരമാവധി 20,000 രൂപ) ഭിന്നശേഷിക്കാരന് ഭിന്നശേഷികോര്‍പ്പറേഷന്‍ നല്‍കും.ആദ്യ മാസത്തില്‍ കച്ചവടം നടത്തിയതിനുശേഷം ഉല്‍പ്പന്നങ്ങളുടെ തുക ന ല്‍കിയാല്‍ മതി. ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നമുറയ്ക്ക് ഉടന്‍ എത്തിക്കുന്നതിനുള്ള സംവിധാനം കെല്‍പാം ഏര്‍പ്പെടുത്തും.