കോട്ടോപ്പാടം: സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ള്‍ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് നടത്തുന്ന നൂറു രൂപചലഞ്ചിന് തുടക്കമായി. ഇന്ന് മുതല്‍ രണ്ടാഴ്ചക്കാലമാണ് ഫണ്ട് സമാഹരണം നടത്തുക. ഇത് കോട്ടോപ്പാടം കേന്ദ്രമായി അടുത്തിടെ ആരംഭിച്ച പാലിയേറ്റീവ് സൊസൈറ്റിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ക്കായി നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യുവജന, വിദ്യാര്‍ഥി പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കാംപെയിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. സൗപര്‍ണിക രക്ഷാധികാരി എ.അസൈ നാര്‍ മാസ്റ്റര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ റഫീന റഷീദ്, നിജോ വര്‍ഗീസ്, കെ.ടി അബ്ദുള്ള, ഓങ്ങല്ലൂര്‍ നാസര്‍, സൗപര്‍ണിക സെ ക്രട്ടറി പി.എം. മുസ്തഫ, എന്‍.പി കാസിം, പി.പി നാസര്‍, പാലിയേറ്റീവ് സൊസൈറ്റി സെ ക്രട്ടറി അക്കര മുഹമ്മദലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.ഹബീബ് റഹ്മാന്‍, എം.പി ഷംജിത്ത് എന്നിവര്‍ സംസാരിച്ചു. പുറ്റാനിക്കാട് പള്ളത്ത് അസീസ് ചികിത്സാ സഹായത്തിനായി സൗപര്‍ണിക കൂട്ടായ്മ സമാഹരിച്ച തുക സഹായ സമിതി ചെയര്‍മാ ന്‍ നിജോ വര്‍ഗീസിന് ചടങ്ങില്‍ കൈമാറി.നൂറ് രൂപാ ചലഞ്ചിലൂടെ സ്വരൂപിക്കുന്ന തുക പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളെ ഏല്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.