തച്ചനാട്ടുകര: മാലിന്യസംസ്‌കരണത്തിന്റെ പുതുവഴികള്‍ തേടി തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. ഗ്രീന്‍ വോം സിന്റെ താമരശ്ശേരിയിലുള്ള എംആര്‍എഫ് സന്ദര്‍ശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തരം തിരിക്കലും മറ്റു മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും നേരിട്ട് കാണാനും മനസ്സിലാ ക്കാനും പഠനയാത്ര കൊണ്ട് സാധ്യമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീമിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ക്കൊപ്പം പഠനയാത്രയില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പിഎം സലിം യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളായ ആറ്റ ബീവി, പി,ടി സഫിയ, ബിന്ദു കൊന്നത്ത്, എം.സി രമണി, ഗ്രീന്‍ വോംസ് കോഡിനേറ്റര്‍മാരായ സൈനുല്‍ ആബിദ്, ഷമീര്‍, നവാസ് കരിമ്പനക്കല്‍, ആനന്ദ്, രത്‌നകുമാരി തുടങ്ങിയവര്‍ പങ്കെ ടുത്തു.