അലനല്ലൂര്‍ : വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്‌ലാ മിക് ഒര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതി കുടുംബ സംഗമം നടത്തി. ജനസം ഖ്യാനിയന്ത്രണം, ജെന്‍ഡര്‍ രാഷ്ട്രീയം എന്നിവ കൊണ്ടുള്ള കെടുതി കാരണം പാശ്ചാ ത്യ ലോകം അതില്‍ നിന്ന് തിരിഞ്ഞു നടക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളം അവയെ വാരി പ്പുണരുന്നത് പരിഹാസ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി.ഷൗക്ക ത്തലി അന്‍സാരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി താനൂര്‍, ജില്ലാ സെക്രട്ടറി റിഷാദ് അല്‍ഹികമി, വിസ്ഡം യൂത്ത് സംസ്ഥാന സെ ക്രട്ടറി ടി.ഫിറോസ്ഖാന്‍ സ്വലാഹി, ജില്ലാ പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു, ടി.കെ ത്വല്‍ഹത്ത് സ്വലാഹി, സി.മൂസ സ്വലാഹി, യാസര്‍ മദനി പകര, നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി, വിസ്ഡം മണ്ഡലം സെക്രട്ടറി എം. സുധീര്‍ ഉമ്മര്‍, ശരീഫ് കാര, കെ.ഷിഹാസ്, അബ്ദുല്‍ അസീസ് സ്വലാഹി, വലീദ് സ്വലാഹി, ശറഫുദ്ദീന്‍ ശറഫി, ഷൗക്കത്ത് മൗലവി, മന്‍ഷൂഖ് അല്‍ അസ്ഹരി, ഹാഫിള് അഫ്‌സല്‍ ഹുസൈന്‍, കെ.പി മിന്‍ഹാജ്, അനസ് വെട്ടത്തൂര്‍, സഹല്‍ മഷ്ഹൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.