മണ്ണാര്‍ക്കാട് : ജനുവരി 10 മുതല്‍ 12വരെ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജില്‍ നട ക്കുന്ന കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് ഒമ്പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളന ത്തിന്റെ പ്രചരണാര്‍ഥം സന്ദേശ ജാഥ നടത്തി. കോളജില്‍ നിന്നും ആരംഭിച്ച ജാഥ കുന്തിപ്പുഴ പാലത്തിന് സമീപം സമാപിച്ചു. എം.ഇ.എസ്. സ്‌കൂള്‍ ബാന്‍ഡ് വാദ്യസം ഘവും കല്ലടി കോളജിലെ ചരിത്രവിദ്യാര്‍ഥികളും ജാഥയില്‍ അണിനിരന്നു. കേരള ത്തിലെ ചരിത്ര അധ്യാപകരുടേയും ഗവേഷകരുടേയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മ യായ കേരള ഹിസ്റ്ററി കോണ്‍ഗ്രസിന്റെ അന്താരാഷ്ട്ര സമ്മേളനം 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വി.കെ ശ്രീകണ്ഠന്‍ എം.പി, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാഥിതികളാകും. രാജ്യത്തിന് അകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്‍മാരും ഗവേഷകരും വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സന്ദേശജാഥക്ക് ലോക്കല്‍ സെക്രട്ടറി പി.എം സലാഹുദ്ദീന്‍, ചരിത്ര അധ്യാപകരായ ആര്‍.വി മഞ്ജു, സിപി സൈ നുദ്ദീന്‍, ഡോ.പി ജുനൈസ്, എ.അബ്ദുല്‍ മുനീര്‍ ,ഡോ.പി.ശിവദാസന്‍, പി.ഷരീഫ്, എ.എം ഷിഹാബ്, ഡോ.ടി.സൈനുല്‍ ആബിദ് , സി.കെ. മുഷ്താഖ് എന്നിവര്‍ നേതൃത്വം നല്‍കി.