അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗ മായി സ്‌കൂളിലെ മുഴുവന്‍ കുട്ടികളില്‍ നിന്നും പ്രധാനഅധ്യാപകന്റെ പുതുവര്‍ഷ ചങ്ങാതിയെ കണ്ടെത്താന്‍ നടത്തിയ നറുക്കെടുപ്പില്‍ നാലാം ക്ലാസിലെ അനന്യ സമ്മാനം നേടി. നറുക്കെടുപ്പിന് ശേഷം കടയില്‍ പോയി കുട്ടിക്ക് ഇഷ്ടപ്പെട്ട ഉടുപ്പ് സമ്മാനമായി വാങ്ങി നല്‍കി. എല്ലാ ക്ലാസിലും പുതുവല്‍സരാംശംസാ കാര്‍ഡുകള്‍ തങ്ങളുടെ ന്യൂ ഇയര്‍ ഫ്രണ്ടിന് നല്‍കി കുട്ടികള്‍ സന്തോഷം പങ്കിട്ടു. ഒന്നാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും അവധിക്കാല പ്രവര്‍ത്തനങ്ങള്‍ ചെയ്തതിന് ക്ലാസ് അധ്യാപകര്‍ പുതുവര്‍ഷ സമ്മാനങ്ങളും നല്‍കി. മറ്റു ക്ലാസിലെ അധ്യാപകരും കുട്ടികള്‍ക്ക് സമ്മാന ങ്ങള്‍ നല്‍കി. അധ്യാപകരുടെയും പി.ടി.എ. യുടെയും വകയായി മുഴുവന്‍ കുട്ടികള്‍ ക്കും മധുര പലഹാര വിതരണവും നടത്തി. ജനുവരി ഒന്നിന് ജന്മദിനം ആഘോഷിക്കു ന്ന നാലാം ക്ലാസിലെ പി.പി ഇഷ, സാം അജ്‌വാന്‍ എന്നിവര്‍ക്ക് പ്രത്യേകം ആശംസകള്‍ നേര്‍ന്നു. നവവത്സരാഘോഷം പ്രധാന അധ്യപകന്‍ പി. യൂസഫ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഒ. ബിന്ദു, കെ. ബിന്ദു, പി. ജിതേഷ് എന്നിവര്‍ സംസാരിച്ചു.