ആകെ വോട്ടര്‍മാര്‍ : 2,78,10,942
മണ്ണാര്‍ക്കാട് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാന ത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടര്‍പട്ടിക പ്രകാരമുള്ള ആകെ വോട്ടര്‍മാരില്‍ 1,43,69,092 പേര്‍ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടര്‍മാര്‍ – 1,34,41490. ആകെ ഭിന്നലിംഗ വോട്ടര്‍ മാര്‍ – 360. കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല – മലപ്പുറം (34,01,577), കുറവ് വോട്ടര്‍മാരുള്ള ജില്ല – വയനാട് (6,42,200). കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ല – മലപ്പുറം (17,00,907). കൂടു തല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല – തിരുവനന്തപുരം (93). ആകെ പ്രവാസി വോട്ടര്‍മാ ര്‍ – 90,124. പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,876). സംസ്ഥാനത്ത് 25,409 പോളിങ് സ്റ്റേഷനുകളുണ്ട്.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2025 ന്റെ ഭാഗമായി വോട്ടര്‍ പട്ടിക ശുദ്ധീ കരിക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ പ്രാ യപരിധിയില്‍ ഉള്‍പ്പെടുന്ന 63,564 ആളുകളാണ് പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടത്. മരണപ്പെട്ടതും, താമസം മാറിയതും ഉള്‍പ്പെടെ 89,907 വോട്ടര്‍മാരാണ് വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി ഒഴിവാക്കപ്പെട്ടത്. പുതുതായി 232 പോളിങ് സ്റ്റേഷനുകള്‍ കൂട്ടിച്ചേര്‍ത്തു. 2025 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തിലും, വില്ലേജ് ഓഫീ സുകളിലും, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും വോട്ടര്‍ പട്ടിക ലഭിക്കും.
സ്‌കൂള്‍, കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ ഫല പ്രദമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂര്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. മുന്‍കൂറായി ലഭിച്ചിട്ടുള്ള 17 വയസ്സിനു മുക ളിലുള്ളവരുടെ അപേക്ഷകള്‍ ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1, എന്നീ യോഗ്യതാ തീയതികളില്‍ 18 വയസ് പൂര്‍ത്തിയാകുന്നത് അനുസരിച്ച് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.