മണ്ണാര്‍ക്കാട് : ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷതിരക്കിലമര്‍ന്ന് കാഞ്ഞിരപ്പുഴ ഉദ്യാ നം. കുട്ടികളും മുതിര്‍ന്നവരമടക്കം ആയിരങ്ങള്‍ ഒരാഴ്ചക്കിടെ ഉദ്യാനത്തിലേക്കെത്തി. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയതോതില്‍ കുറവ് വന്നിട്ടുണ്ട്. വാടികാസ്മിതത്തിന്റെ ഭാഗമാ യുള്ള കലാപരിപാടികള്‍ മാറ്റിവെച്ചതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
ഡിസംബര്‍ 25 മുതല്‍ 31വരെ 17,873 പേര്‍ ഉദ്യാനത്തിലെത്തിയതായാണ് കണക്ക്. ഏഴ് ദിവസത്തെ ടിക്കറ്റ് കളക്ഷനിലൂടെ 5,07, 335 രൂപ വരുമാനമായി ലഭിച്ചു. ആകെ 13,114 മുതിര്‍ന്നവരും 4440 കുട്ടികളും 319 മുതിര്‍ന്ന പൗരന്‍മാരുമാണ് ഉദ്യാനം സന്ദര്‍ശിച്ചത്. 25ന് 3,344 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചപ്പോള്‍ 95, 385 രൂപ വരുമാനം ലഭിച്ചു. 26ന് 2,903 സന്ദര്‍ ശകരെത്തി. 81,445 രൂപ വരുമാനം. 27ന് 2,685 പേരെത്തി. വരുമാനം 76,450രൂപ. 28ന് 3,074 പേര്‍. 87,750 രൂപ വരുമാനം. 29നാണ് ഏറ്റവും കൂടുതലാളുകളെത്തിയത്. 4408 പേര്‍. വരു മാനം 1,23,625 രൂപ. 30ന് 749 സന്ദര്‍ശകര്‍. 22,525 രൂപ വരുമാനം. 31ന് 710 പേര്‍. വരുമാന മായി ലഭിച്ചത് 20,155 രൂപ. ടിക്കറ്റ് വരുമാനത്തിന് പുറമേ ബോട്ട് സവാരി, സ്റ്റില്‍ഫോട്ടോ, സോര്‍ബിംഗ് ബോള്‍, പെഡല്‍ കാര്‍ എന്നിവയിലൂടെയുമാണ് ഇത്രയും കളക്ഷന്‍.
2023ല്‍ എട്ടുലക്ഷത്തിലധികവും 2022ല്‍ ഏഴര ലക്ഷത്തിലധികം രൂപയും ക്രിസ്തുമസ് -പുതുവര്‍ഷ അവധി ദിവസങ്ങളില്‍ ഉദ്യാനത്തില്‍ വരുമാനം ലഭിച്ചിരുന്നു. ഉദ്യാന പരിപാലന കമ്മിറ്റിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കിയ വാടികാസ്മിതം സംസ്‌കാരിക സായാഹ്നമാണ് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചത്. എന്നാല്‍ ഇത്തവണ ഡിസംബര്‍ 26 മുതല്‍ 31വരെ വാടികാസ്മിതത്തിന്റെ ഭാഗമായി കലാപരിപാടികള്‍ ആസൂത്രണം ചെയതിരുന്നെങ്കിലും സാഹിത്യകാരന്‍ എം.ടി വാസു ദേവന്‍ നായരുടേയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെയും വിയോഗ ത്തെ തുടര്‍ന്ന് ദു:ഖാചരണം പ്രഖ്യാപിച്ചതിനാല്‍ പരിപാടികള്‍ മാറ്റിവെക്കേണ്ടതായി വന്നു. ഇന്ന് മുതല്‍ അഞ്ച് വരെ വൈകുന്നേരങ്ങളില്‍ വാടികാസ്മിതം കലാപരിപാടിക ള്‍ ഉദ്യാനത്തിലെ ഓപ്പണ്‍സ്റ്റേജില്‍ അരങ്ങേറും. ഈ ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശ കരെത്തുമെന്നാണ് ഉദ്യാനം അധികൃതരുടെ പ്രതീക്ഷ. വിനോദ സഞ്ചാരികള്‍ക്കായി ഉദ്യാനത്തിന് മുന്‍വശത്ത് വ്യത്യസ്ത വിഭവങ്ങളുമായി ഫുഡ് ഫോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.
ചിറക്കല്‍പ്പടി -കാഞ്ഞിരപ്പുഴ റോഡ് നവീകരിച്ചതോടെ ഉദ്യാനത്തിലേക്കുള്ള സന്ദര്‍ശ കരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. മാനത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന വാക്കോടന്‍ മലയുടെ വശ്യസൗന്ദര്യത്തിന് കീഴെയുള്ള അണക്കെട്ടും മനോഹരമായ ഉദ്യാനത്തിന്റെ കാഴ്ചയു മെല്ലാം സമ്മാനിക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം വിനോദ സഞ്ചാരികളുടെ ഇഷ്ടകേ ന്ദ്രമാണ്. അടുത്തിടെ ഉദ്യാനത്തില്‍ അറ്റകുറ്റപണികള്‍ നടത്തുകയും കൂടുതല്‍ കളിയു പകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. സോര്‍ബിങ് ബോള്‍, കുട്ടികള്‍ക്കുള്ള സൈക്കി ള്‍, ബോട്ടിങ് തുടങ്ങിയ വിനോദോപാധികളെല്ലാം ഇവിടെയുണ്ട്. മുതിര്‍ന്നവര്‍ക്ക് 30 രൂപ യും കുട്ടികള്‍ക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്.