കാരുണ്യ ഭവനങ്ങളുടെ താക്കോല്‍ദാനം മൂന്നിന്
കോട്ടോപ്പാടം: നാട്ടിലെ രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാ ന്‍ വീടുകള്‍ നിര്‍മിച്ച് മാതൃകയാകുകയാണ് പ്രവാസി യുവസംരംഭകന്‍ കച്ചേരിപറമ്പ് സ്വദേശി കൂമഞ്ചേരി വീട്ടില്‍ മുഹമ്മദ് റിയാസുദ്ദീന്‍. ആയിരം ചതുരശ്ര അടി വിസ്തീര്‍ ണത്തില്‍ കിടപ്പുമുറി,ഡൈനിങ് ഹാള്‍,കിച്ചന്‍, ബാത്ത്‌റൂം,ടോയ്ലറ്റ് വരാന്ത എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുമുള്‍ക്കൊള്ളുന്നതാണ് വീടുകള്‍. രണ്ട് വീടുകള്‍ക്കുമായി 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ ബൈ ത്തു റഹ്മ (കാരുണ്യ ഭവനം) എന്നാണ് വീടുകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് കച്ചേരിപറമ്പില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബ ങ്ങള്‍ക്ക് താക്കോല്‍ കൈമാറും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രമുഖ പ്രവാസി വ്യവസായി ഷംസുദ്ദീന്‍ നെല്ലറ എന്നിവര്‍ മുഖ്യാതിഥി കളാകും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും മത, സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് പട്ടുറുമാല്‍ താരങ്ങളായ അനീഷ്, മിസ്‌ന മഞ്ചേരി എന്നിവര്‍ നയിക്കുന്ന ഇശല്‍ നൈറ്റ് അരങ്ങേറും.
കച്ചേരിപറമ്പിലെ പൊതുപ്രവര്‍ത്തകനായിരുന്ന കൂമഞ്ചേരി കുട്ടിപ്പ സാഹിബിന്റെ മകനും മുന്‍ പഞ്ചായത്തംഗം കെ.സി മുഹമ്മദ് ബഷീറിന്റെ സഹോദരനുമായ റിയാ സുദ്ദീന്‍ യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബുള്ളറ്റ് പ്രൂഫ്, സുരക്ഷാ കവ ചിത വാഹനങ്ങള്‍ നിര്‍മിക്കുന്ന സെക്യൂര്‍ ആര്‍മേര്‍ഡ് വെഹിക്കിള്‍സ് എന്ന സ്ഥാപന ത്തിന്റെ മാനേജിങ് ഡയറക്ടറാണ്. ഇതിനിടെ വിവിധ രാഷ്ട്രതലവന്‍മാര്‍, സൈന്യാധി പര്‍ ഉള്‍പ്പെടെ ഒട്ടേറെ ഉന്നത വ്യക്തികള്‍ക്കും സുരക്ഷാവാഹനങ്ങള്‍ നിര്‍മിച്ച് നല്‍കി യിട്ടുണ്ട്.