കോവിഡ് 19: ജില്ലയില്‍ 12077 പേര് നിരീക്ഷണത്തില്‍
പാലക്കാട് : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര് രോഗവിമുക്തി നേടി ആശുപത്രി വിട്ടെ ങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുന്നു. ജില്ലയില്‍ നിലവില്‍ രണ്ട് കോവിഡ് രോഗബാധി തരാണ് ചികിത്സയിലുളളത്. നിലവില്‍ 12047…
ഏപ്രില്‍ 20 മുതല്‍ മെയ് മൂന്നുവരെ ജില്ലയില്‍ ഇളവുകള്‍ ബാധകമല്ലാത്ത മേഖലകള്‍
പാലക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മെയ് മൂന്ന് വരെ ജില്ലയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല. അവയ്ക്ക് ഇളവ് ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധ നാലയങ്ങള്‍ എന്നി വ പരിപൂര്‍ണ്ണമായും അടച്ചിടും. കല്യാണ പാര്‍ട്ടികള്‍, ജനങ്ങളുടെ കൂട്ടായ്മകള്‍, മറ്റു പൊതുപരിപാടികള്‍ ഒന്നും ലോക്ക്…
ജില്ലയില്‍ ആവശ്യമെങ്കില്‍ വെന്റിലേഷന് സൗകര്യമുണ്ട്: മന്ത്രി എ.കെ.ബാലന്
പാലക്കാട്: ജില്ലയില്‍ കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ അനുകരണീയ മാതൃകയാണ് ആരോഗ്യ വകുപ്പ് സ്വീക രിച്ചതെന്നും ആവശ്യത്തിന് വെന്റിലേറ്ററുകളും ജീവനക്കാരും മറ്റു സൗകര്യങ്ങളും നിലവിലുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. പൊതു ഗതാഗതം നിര്‍ത്തലാക്കിയത് രോഗത്തിന്റെ…
10 ലിറ്റര്‍ നാടന്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍
അട്ടപ്പാടി:ചിറ്റൂര്‍ പുലിയറയില്‍ 10 ലിറ്റര്‍ നാടന്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍.പുലിയറ,പുതുപ്പറമ്പില്‍ വീട്ടില്‍ ജിനേഷ് (42) ആണ് അറസ്റ്റിലായത്. അഗളി ഡിവൈഎസ്പി സി.സുന്ദരന്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി ജനമൈത്രി പോലീസ് ജിനേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.വാറ്റാനായി സൂക്ഷിച്ച് വെച്ച…
എക്സൈസ് റെയ്ഡ്: 198 ലിറ്റര്‍ വാഷ് നശിപ്പിച്ചു
അഗളി:പാടവയല്‍ ആനക്കട്ടിയൂരില് ജനമൈത്രി എക്സൈസ് സ്ക്വാഡും അഗളി എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ തിരച്ചലില്‍ 126 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ഏഴ് കുടങ്ങ ളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.പ്രിവന്റീവ് ഓഫീസര്‍ ആര്. എസ് സുരേഷ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ പ്രമോദ്, ആര് പ്രദീപ്,ആര്…
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്
ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.തെങ്കര മണലടി ആട്ടാംപുള്ളി കാവുങ്ങല്‍ പരേതനായ വേണുഗോപാലി ന്റെ മകന് നിവേദ് (26) ആണ് മരിച്ചത്.ആട്ടാംപുള്ളി സ്വദേശി ജിനു ജിത്തു വിനാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.45 ഓടെ കാക്കാത്തോട് പാലത്തിന്…
സ്വാദിഖ് മുസ്ലിയാര് ഇനി ദീപ്ത സ്മരണ
മണ്ണാര്‍ക്കാട്:സമസ്തയുടെ അമര സാന്നിദ്ധ്യമായിരുന്ന സി.കെ.എം. സ്വാദിഖ് മുസ്ലിയാര് ഇനി ദീപ്തമായ സ്മരണ.നിലപാടുകളിലെ കര്‍ക്കശക്കാരനായ ആ സ്നേഹ നിധിക്ക് നാട് നിറമിഴികളോടെ യാത്രാമൊഴിയേകി.പഴയ തലമുറയിലെ അനുഭവക്കരുത്തുമായി പുതിയ കാലത്തെ നയിച്ച മഹാനായകന് മുണ്ടേക്കരാട് ജുമാ മസ്ജി ദിന്റെ ചാരെ മൈലാഞ്ചിക്കൊടിക്ക് കീഴെ നിത്യനിദ്ര.…
അടിയന്തര ഘട്ടങ്ങളില്‍ കേരളത്തിലേക്കുള്ള ഇതര സംസ്ഥാന യാത്രകള്‍ക്ക് നിബന്ധനകളോടെ അനുമതി
പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന യാത്രകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണമായി നിരോധിച്ച സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ മാനുഷിക പരിഗണ നയും അടിയന്തിര ചികിത്സ സാഹചര്യവും മുൻനിർത്തി അനുമതി നല് കുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ ചില…
പോലീസ് ഇടപെട്ടു; സംഘം ചേരാനുള്ള അതിഥി തൊഴിലാളികളുടെ ശ്രമം ഒഴിവായി
അലനല്ലൂര്‍: കോട്ടപ്പള്ള കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികള്‍ സംഘടിക്കാനുള്ള ശ്രമം പോലീസിന്റെ ഇടപെടല്‍ മൂലം ഒഴിവാ യി. ഭക്ഷണസാധനങ്ങള്‍ സൗജന്യമായി നല്‍കണമെന്നും, സ്വദേശ ത്തേക്ക് പോകാനാവശ്യമായ സൗകര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘടിക്കാന്‍ വാട്സ്ആപ്പിലൂടെ ആഹ്വാ നം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച്…
സമൂഹ അടുക്കള: അഴിമതിയെന്ന് സിപിഎം ആരോപണം നിഷേധിച്ച് യുഡിഎഫ്
തച്ചമ്പാറ: തച്ചമ്പാറ ഗ്രാമ പഞ്ചായത്തില്‍ സാമൂഹ അടുക്കള യുമായി ബന്ധപ്പെട്ട് ആരോപണ -പ്രത്യാരോപണങ്ങള്‍. സാമൂഹ അടുക്കളയിലേക്ക് എത്തിച്ച അരി യു.ഡി.എഫ് ഭരണസമിതി മറിച്ചുവിറ്റുവെന്ന ആരോപണവുമായി സിപിഎം രംഗത്ത്. സാമൂഹ അടുക്കളയിലേക്ക് ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് 1321.450 കിലോ അരി…