അലനല്ലൂര്‍ : അലനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സ പുനരാരംഭി ക്കണമെന്ന് സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വി. അബ്ദുള്‍ സലീമിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ.എ സുദര്‍ശനകുമാര്‍, പി. മുസ്തഫ, ടോമി തോമസ്, പി.അബ്ദുല്‍ കരീം,പി. മോഹന്‍ദാസ്, പി.എം മധു, എം. റംഷീക്ക്, രാധാ കൃഷ്ണന്‍, സുനില്‍ദാസ്, യൂസഫ് മാസ്റ്റര്‍, കെ.മാലിനി, പി.എം സുരേഷ് കുമാര്‍ എന്നിവര്‍ കമ്മിറ്റി അംഗ ങ്ങളാണ്. പെരിമ്പടാരി കേശവന്‍ നമ്പൂതിരി മാസ്റ്റര്‍ നഗറില്‍ (എം.എസ്. പി. ഓഡിറ്റോറി യം)നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം ശശി ഉദ്ഘാടനം ചെയ്തു. നേതാക്കളായ യു.ടി രാമകൃഷ്ണന്‍, ടി.ആര്‍ സെബാസ്റ്റ്യന്‍, മുഹ മ്മദാലി, അജീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച വൈകിട്ട് ചുവപ്പ് വളണ്ടിയര്‍മാര്‍ച്ചും, പ്രകടനവും പൊതുയോഗവും നടക്കും. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി.എ ഗോകുല്‍ ദാസ് ഉദ്ഘാടനം ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!