അലനല്ലൂര്‍: കോട്ടപ്പള്ള കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികള്‍ സംഘടിക്കാനുള്ള ശ്രമം പോലീസിന്റെ ഇടപെടല്‍ മൂലം ഒഴിവാ യി. ഭക്ഷണസാധനങ്ങള്‍ സൗജന്യമായി നല്‍കണമെന്നും, സ്വദേശ ത്തേക്ക് പോകാനാവശ്യമായ സൗകര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഘടിക്കാന്‍ വാട്‌സ്ആപ്പിലൂടെ ആഹ്വാ നം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് വിവ രം ലഭിച്ചതോടെ ചൊവ്വാഴ്ച്ച രാത്രിയിലും ബുധനാഴ്ച്ച രാവിലെ യുമായി പൊലീസ് സ്ഥലത്തെത്തി.
ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി എന്‍.മുരളീധരന്‍, നാട്ടുകല്‍ എസ്.ഐ അനില്‍മാത്യു എന്നിവര്‍ തൊഴിലാളി പ്രതിനിധിക ളുമായി സംസാരിച്ച് സാഹചര്യം ബോധ്യപ്പെടുത്തി അനുനയിപ്പി ക്കുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെ ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യ സ്ഥലത്തെത്തി. ലോക്ക്ഡൗണ്‍ നീട്ടിയ സാഹ ചര്യത്തില്‍ നാട്ടിലേക്ക് പോകാന്‍ കഴിയില്ലെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തി. ഭക്ഷണസാധനങ്ങള്‍ എത്തിച്ച് നല്‍കുന്നതിന് ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈമാസം തുടക്കത്തില്‍ ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണസാധനങ്ങളുടെ കിറ്റുകള്‍ നല്‍കിയിരുന്നു. ഇതിന് പുറമെ പ്രയാസമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സനദ്ധസംഘടനകളും കിറ്റുകള്‍ നല്‍കിയിരുന്നു. സബ് കളക്ടര്‍ക്കൊപ്പം തഹസില്‍ദാര്‍, ബാബുരാജ്, അസി.ലേബര്‍ ഓഫീസര്‍ എന്നിവരുമുണ്ടായിരുന്നു. 700 ല്‍ പരം അതിഥി തൊഴിലാളികളാണ് അലനല്ലൂര്‍ മൂന്ന് വില്ലേജ് ഓഫീസ് പരിധിയില്‍ മാത്രമായി കഴിയുന്നത്.