അഗളി:പാടവയല്‍ ആനക്കട്ടിയൂരില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും അഗളി എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ തിരച്ചലില്‍ 126 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ഏഴ് കുടങ്ങ ളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.പ്രിവന്റീവ് ഓഫീസര്‍ ആര്‍. എസ് സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ പ്രമോദ്, ആര്‍ പ്രദീപ്,ആര്‍ ഫ്രെനൈറ്റ് ഫ്രാന്‍സിസ്,കെ.രങ്കന്‍,എകെ രജീഷ്, പി പ്രജിത എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പട്ടിമാളം ഉപ്പുങ്കര തോട്ടരുകില്‍ കുഴിച്ചിട്ട കുടുങ്ങളില്‍ സൂക്ഷിച്ച 72 ലിറ്റര്‍ വാഷ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു. ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്,പ്രിവന്റീവ് ഓഫീസര്‍ ആര്‍ എസ് സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിനോജ്,ലക്ഷ്മണന്‍,ഷിജു ജോര്‍ജ്ജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!