അട്ടപ്പാടി:ചിറ്റൂര്‍ പുലിയറയില്‍ 10 ലിറ്റര്‍ നാടന്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍.പുലിയറ,പുതുപ്പറമ്പില്‍ വീട്ടില്‍ ജിനേഷ് (42) ആണ് അറസ്റ്റിലായത്. അഗളി ഡിവൈഎസ്പി സി.സുന്ദരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി ജനമൈത്രി പോലീസ് ജിനേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.വാറ്റാനായി സൂക്ഷിച്ച് വെച്ച 40 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു. അഗളി സബ് ഇന്‍സ്പെക്ടര്‍മാരായ ജയപ്രസാദ്,രതീഷ് എന്നിവരുടെ നേതൃത്വത്തി ലുള്ള സംഘമാണ് പരിശോധന നടത്തിയത്.ലോക്ഡൗണ്‍ കാലഘട്ട ത്തില്‍ അട്ടപ്പാടിയില്‍ മദ്യദുരന്തങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പരിശോധന നടന്ന് വരുന്നതായി പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!