പാലക്കാട്: ജില്ലയില്‍ കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ അനുകരണീയ മാതൃകയാണ് ആരോഗ്യ വകുപ്പ് സ്വീക രിച്ചതെന്നും ആവശ്യത്തിന് വെന്റിലേറ്ററുകളും ജീവനക്കാരും മറ്റു സൗകര്യങ്ങളും നിലവിലുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പൊതു ഗതാഗതം നിര്‍ത്തലാക്കിയത് രോഗത്തിന്റെ സമൂഹ വ്യാപനം തടയാന്‍ സഹായിച്ചു. എട്ട് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ആകെ ഉണ്ടായത്. ആറെണ്ണത്തിന്റെ ഫലം പിന്നീട് നെഗറ്റീവായി. രണ്ടെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ജില്ലയിലെ വിവിധ പ്രവര്‍ ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം കലക്ട്രേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരു ന്നു മന്ത്രി.
അതിര്‍ത്തി പ്രദേശങ്ങളില്‍ ഫലപ്രദമായ സര്‍വ്വേ. നിരീക്ഷണത്തിലുള്ളവരെ സംബന്ധിച്ച് വ്യക്തത ഉണ്ട്
രോഗവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍, പാലക്കാട് ജില്ലകളിലെ 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എല്ലാ വിവരങ്ങളും പരസ്പരം കൈമാറാന്‍ സാധിച്ചത് മറ്റ് ജില്ലകള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഇവരുടം വിവര ശേഖരണം പൂര്‍ത്തിയായിട്ടുണ്ട്. 11 ഡോക്ടര്‍മാര്‍, 883 ഹൗസ് സര്‍ജന്‍മാര്‍, 1870 വളണ്ടിയേഴ്സ് എന്നിവരെ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വെ നടത്തിയത്. തമിഴ്നാട് – കേരള അതിര്‍ത്തി പ്രദേശത്തുള്ളവ രുടെ സംബന്ധിച്ച് വ്യക്തത വരുത്താനും ഇപ്രകാരം സാധിച്ചു. റാപ്പിഡ് ടെസ്റ്റിന്റെ ഘട്ടം വരുമ്പോള്‍ തെരഞ്ഞെടുത്ത സ്ഥലത്ത് ടെസ്റ്റ് നടത്താന്‍ ഇതുമൂലം സാധിക്കും. ജില്ലയ്ക്ക് 6000 റാപ്പിഡ് കിറ്റുകള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്ത മാക്കി.
പോലീസിന്റെ സമീപനം ഫലപ്രദമായി
ജില്ലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് വളരെ ശക്തമായ നിലപാടാണ് പോലീസ് എടുത്തിട്ടുള്ളതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു അനിഷ്ട സംഭവവും ഇല്ലാതെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. കേരള എപ്പി ഡെമിക്ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം 2044 കേസുകള്‍ എടുത്തി ട്ടുണ്ട്. ആകെ 2846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 2840 വാഹന ങ്ങള്‍ പിടിച്ചെടുക്കുകയും 1339 എണ്ണം വിട്ടു നല്‍കുകയും ചെയ്തു.
എക്സൈസ് വാഷും മദ്യവും ഉള്‍പ്പെടെ 6527 ലിറ്റര്‍ പിടിച്ചെടുത്തു
മദ്യ രംഗത്തുവന്ന നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രശ്ന ങ്ങള്‍ ഉണ്ടാകാനുള്ള വലിയൊരു സാധ്യത ഉണ്ടായിരുന്നു. ഈയൊരു ഘട്ടത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന കള്ളവാറ്റ്, അതു മൂല മുണ്ടാകുന്ന പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ എക്സൈസിനും പോലീ സിനും സാധിച്ചതായി മന്ത്രി പറഞ്ഞു. 1647 ലിറ്റര്‍ മദ്യം പിടിച്ചെടു ത്തു. എക്സൈസ് 74 കേസുകളുമായി ബന്ധപ്പെട്ട് മദ്യവും വാഷും ഉള്‍പ്പെടെ 6527 ലിറ്റര്‍ പിടിച്ചെടുത്തു. വ്യാജവാറ്റ് ഉണ്ടാകാന്‍ സാധ്യത യുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംവിധാ നങ്ങളും ഏര്‍പ്പെടുത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ 320 ഓളം പോലീസുകാരെ വിന്യസിക്കാനും പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനും സാധിച്ചു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പോയാല്‍ പിടിക്കപ്പെടുമെന്ന ഭീതി ഉണ്ടാക്കാന്‍ സാധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്വമേധയാ നിയന്ത്രണങ്ങള്‍ വരുത്താന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
സൗജന്യ റേഷന്‍വിതരണം നാളെ പൂര്‍ത്തിയാകും*
ജില്ലയില്‍ ഇതുവരെ 95 ശതമാനത്തോളം പേര്‍ക്ക് റേഷന്‍ വിതരണം പൂര്‍ത്തിയായതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഏകദേശം 3,89,928 കാര്‍ഡ് ഉടമകള്‍ക്കാണ് ഇതുവരെ സൗജന്യ റേഷന്‍ നല്‍കിയത്. ഇത് നാളത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രൈബല്‍ മേഖലയില്‍ രണ്ട് തരം ഭക്ഷ്യകിറ്റുകള്‍
അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗമേഖലയിലെ ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. 5315 പേര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചു. 500-റോളം കിറ്റുകള്‍ കൂടി വിതരണം ചെയ്യുന്നതോടെ ഇത് പൂര്‍ത്തിയാകും. ഇതിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജനങ്ങള്‍ക്കും വിതരണം ചെയ്യുന്ന സൗജന്യകിറ്റുകളും ഈ വിഭാഗത്തിന് നല്‍കി വരികയാണെന്നും മന്ത്രി പറഞ്ഞു. 11,363 കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
കുടിവെള്ള വിതരണം സുഗമമായി നടക്കുന്നു
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ കുടിവെള്ള വിതരണം നടന്നു വരികയാണെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, എ.ഡി.എം ടി.വിജയന്‍, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം എന്നിവര്‍ പങ്കെടുത്തു.