തച്ചമ്പാറ: തച്ചമ്പാറ ഗ്രാമ പഞ്ചായത്തില്‍ സാമൂഹ അടുക്കള യുമായി ബന്ധപ്പെട്ട് ആരോപണ -പ്രത്യാരോപണങ്ങള്‍. സാമൂഹ അടുക്കളയിലേക്ക് എത്തിച്ച അരി യു.ഡി.എഫ് ഭരണസമിതി മറിച്ചുവിറ്റുവെന്ന ആരോപണവുമായി സിപിഎം രംഗത്ത്. സാമൂഹ അടുക്കളയിലേക്ക് ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് 1321.450 കിലോ അരി ഏപ്രില്‍ 2 ന് പഞ്ചായത്ത് ഭരണസമിതി കൈ പ്പറ്റിയിരുന്നു. എന്നാല്‍ ഈ അരി ഇതുവരെ സ്റ്റോക്ക് റജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സ്‌കൂളിന്റെ പേരില്‍ 100 കിലോ അരി കിട്ടിയതായി മാത്രമാണ് റജിസ്റ്ററില്‍ കാണിച്ചിട്ടുള്ളതെന്നുമാണ് സിപിഎം ആരോപണം.പട്ടികജാതി കോളനിയിലെ അര്‍ഹരായ വര്‍ക്ക് ഭക്ഷണപൊതി നിഷേധിച്ചതായും പരാതിയില്‍ പറയുന്നു കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നല്‍കി.സി.പി.ഐ(എം) ലോക്കല്‍ സെക്രട്ടറി ഒ.നാരായ ണന്‍കുട്ടി, കെ.കെ.രാജന്‍ മാസ്റ്റര്‍,ഡി.വൈ.എഫ്.ഐ നേതാക്കളായ ഷാജ് മോഹന്‍, റാഷിദ്, അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി പരാതി കൈമാറി. പഞ്ചായത്തിലെ സാമൂഹ അടുക്കളയുമായി ബന്ധപ്പെട്ട ആരോ പണങ്ങളെ യുഡിഎഫ് നിഷേധിച്ചു. സ്‌കൂളില്‍ നിന്നും ലഭിച്ച അരി ഗുണനിലവാരം കുറഞ്ഞതായതിനാല്‍ വിപണിയില്‍ നിന്നും മാറ്റി വാങ്ങുകയാണ് ചെയ്തതെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷാജു പഴുക്കത്തറ പറഞ്ഞു.അതേ സമയം ഇന്നലെ സമൂഹ അടുക്കള പ്രവര്‍ത്തി ച്ചിരുന്നില്ല. ലോക്ക് ഡൗണിന്റെ ആദ്യ കാലാവധിയായ ഏപ്രില്‍ 14വരെയായിരുന്നു കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കാന്‍ തീരു മാനിച്ചതും. അതുകൊണ്ടാണ് ഇന്നലെ മാത്രം അടുക്കള പ്രവര്‍ ത്തിക്കാതിരുന്നതെന്നാണ് വിശദീകരണം.