പാലക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മെയ് മൂന്ന് വരെ  ജില്ലയില്‍  പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല. അവയ്ക്ക് ഇളവ് ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,  ആരാധ നാലയങ്ങള്‍ എന്നി വ പരിപൂര്‍ണ്ണമായും അടച്ചിടും. കല്യാണ പാര്‍ട്ടികള്‍, ജനങ്ങളുടെ കൂട്ടായ്മകള്‍, മറ്റു പൊതുപരിപാടികള്‍ ഒന്നും ലോക്ക് ഡൗണ്‍ അവ സാനിക്കുന്നതുവരെ  ജില്ലയില്‍ അനുവദിക്കില്ലെന്ന് മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. ഇളവുകള്‍ ലഭിക്കാത്ത  സ്ഥാപനങ്ങള്‍  പ്രവര്‍ ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍  കര്‍ശനമായ നിയമ നടപടി സ്വീക രിക്കുമെന്നും മന്ത്രി പറഞ്ഞു.

*ലോക്ക്ഡൗണ്‍ ഇളവുള്ള മേഖലകള്‍ ഇപ്രകാരം

കര്‍ശന നിയന്ത്രണങ്ങളോടെ, ആരോഗ്യ വകുപ്പിന്റെ നിര്‍ ദേശപ്രകാരം മാത്രമാണ് ലോക്ഡൗണ്‍  ഇളവുകള്‍ അനുവദിക്കു ന്നതെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിര്‍മ്മാണം, റോഡ് നവീകരണ പ്രവൃത്തികള്‍, ഭവന നിര്‍മ്മാണം എന്നീ മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തികള്‍ നടക്കും. ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സാമൂഹിക അകലം കൃത്യമായും പാലിക്കണം.

അഞ്ച് ആളുകള്‍ക്ക് വീതം തൊഴിലുറപ്പ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം

ഗ്രാമപ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ  നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തൊഴിലുറപ്പ് പണിയില്‍ ഏര്‍പ്പെടാം. അഞ്ച് പേര്‍ക്കാണ് ഒരേദിവസം ഒരിടത്ത് ജോലി ചെയ്യാനാവുക. ഇവര്‍ ആരോഗ്യവകുപ്പിന്റെ  നിര്‍ദേശങ്ങള്‍ പ്രകാരമുള്ള സാമൂഹിക അകലം പാലിച്ചിരിക്കണം.

തോട്ടം മേഖലകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍

 കാര്‍ഷികമേഖലയില്‍ എല്ലാത്തരം പ്രവര്‍ത്തികളും ആരംഭിക്കാം.  തോട്ടം മേഖലയിലും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആളുകളെ ജോലിക്ക് അനുവദിക്കാം. ഇവര്‍ മാസ്‌ക് ധരിക്കുക,  സാമൂഹിക അകലം പാലിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.

മൃഗസംരക്ഷണം

 മൃഗസംരക്ഷണം പ്രവര്‍ത്തനങ്ങള്‍ നിബന്ധനകളും നിയന്ത്ര ണങ്ങളും പാലിച്ച് കൊണ്ട് നടത്താം.

മത്സ്യകൃഷി

മത്സ്യകൃഷിയും കര്‍ശന നിബന്ധനകളോടെ ് നടത്താവു ന്നതാണെന്ന് മന്ത്രി അറിയിച്ചു

വ്യാപാരസ്ഥാപനങ്ങളില്‍ പ്രിന്റിംഗ്, ഐ.ടി, കോള്‍ഡ് സ്റ്റോറേജ്, ഹോട്ടല്‍, ലോഡ്ജ്, കൊറിയര്‍ സര്‍വീസ് എന്നിവയ്ക്ക് നിബന്ധന കളോടെ ഇളവുകള്‍ ഉണ്ട്.

സ്വയംതൊഴിലില്‍ ഏര്‍പ്പെടാം

ഇലക്ട്രിക്കല്‍, കാര്‍പെന്‍ഡര്‍, പ്ലംബിങ്, മോട്ടോര്‍ മെക്കാനിക്  സ്വയംതൊഴിലില്‍ നിബന്ദനകളോടെ ഏര്‍പ്പെടാം. മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നീ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം.

രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം

ശനി,ഞായര്‍ ദിവസങ്ങളില്‍ എസിയില്ലാതെ ബാര്‍ബര്‍ ഷോപ്പു കള്‍ക്ക് തുറന്നു പ്രവര്‍ത്തിപ്പിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. നിര്‍ദ്ദേശങ്ങളും, നിയന്ത്രണങ്ങളും പാലിക്കാത്ത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  ദുരന്തനിവാരണ നിയമപ്രകാരവും കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരവും കര്‍ശന നടപടി കള്‍ സ്വീകരിക്കും. സംസ്ഥാന അതിര്‍ത്തി കൂടിയായ തിനാല്‍  നിയന്ത്രണങ്ങളോടെയും നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇളവുകള്‍ അനുവദിക്കുകയുള്ളൂ എന്നു മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!