മണ്ണാര്‍ക്കാട്:സമസ്തയുടെ അമര സാന്നിദ്ധ്യമായിരുന്ന സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ ഇനി ദീപ്തമായ സ്മരണ.നിലപാടുകളിലെ കര്‍ക്കശക്കാരനായ ആ സ്‌നേഹ നിധിക്ക് നാട് നിറമിഴികളോടെ യാത്രാമൊഴിയേകി.പഴയ തലമുറയിലെ അനുഭവക്കരുത്തുമായി പുതിയ കാലത്തെ നയിച്ച മഹാനായകന് മുണ്ടേക്കരാട് ജുമാ മസ്ജി ദിന്റെ ചാരെ മൈലാഞ്ചിക്കൊടിക്ക് കീഴെ നിത്യനിദ്ര.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഉസ്താദിന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെ നാട് കേട്ടത്.വാര്‍ദ്ധക്യ സഹജമായ അസ്വസ്ഥ തകള്‍ ഉണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിത സമയത്തുള്ള ഉസ്താ ദിന്റെ വിയോഗം മണ്ണാര്‍ക്കാടിനെ കണ്ണീരിലാഴ്ത്തി.കോവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് അന്ത്യോ പചാര കര്‍മ്മങ്ങള്‍ നടന്നത്.പുല്ലിശ്ശേരിയിലെ സ്വഗൃഹത്തിലാണ് അന്ത്യദര്‍ശനത്തിന് വെച്ചത്.കര്‍ശന നിയന്ത്രണമുണ്ടായിരുന്നതി നാല്‍ കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും വളരെ വേണ്ട പ്പെട്ടവര്‍ക്കും മാത്രമാണ് ഉസ്താദിനെ അവസാനമായി ഒരു നോക്ക് കാണാനായത്.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.നേരം പുലരുന്നത് വരെ തുടര്‍ച്ചയായ നമസ്‌കാരങ്ങള്‍ക്ക് സമസ്തയുടെ വിവിധ നേതാക്കള്‍ നേതൃത്വം നല്‍കി.
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍,എംടി അബ്ദുള്ള മുസ്ലിയാര്‍,സ്വാദിഖലി ശിഹാബ് തങ്ങള്‍,അദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍,അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,ഹമീദ് ഫൈസി അമ്പലക്കടവ്,കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍,മുനവ്വറലി ശിഹാബ് തങ്ങള്‍,കൊടക് അബ്ദു റഹ്മാന്‍ മുസ്ലിയാര്‍,ലക്കിടി തങ്ങള്‍,കൊടക്കാട് ഇമ്പിച്ചി ക്കോയ തങ്ങള്‍,ഹബീബ് ഫൈസി തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാര മര്‍പ്പിച്ചു.