മണ്ണാര്‍ക്കാട് : അന്താരാഷ്ട്ര നിലവാരത്തിലുള്ള സമ്പൂര്‍ണ അലര്‍ജി ആസ്ത്മ രോഗ നിര്‍ണയ ചികിത്സാ ക്ലിനിക്ക് അലര്‍ജി ആസ്തമ ഫൗണ്ടേഷന്‍ വട്ടമ്പലം മദര്‍കെയര്‍ ഹോ സ്പിറ്റലിന്റെ മൂന്നാം നിലയിലെ റൂം നമ്പര്‍ 306ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ശാസ്ത്രീയവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ മോഡേണ്‍ മെഡിസിന്‍ അലര്‍ജി ചികിത്സയാണ് ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്യുന്നത്. ക്ലിനിക്കില്‍ ഇമ്മ്യൂണോ തെറാപ്പി ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ഒരാള്‍ക്ക് എന്തിനോടാണ് അലര്‍ജിയെന്നത് 20 മിനു ട്ടില്‍ കണ്ടുപിടിക്കാനുമാകും. ആസ്തമ, അലര്‍ജികള്‍, രോഗപ്രതിരോധ അവസ്ഥകള്‍ ക്കെല്ലാം സമഗ്രപരിചരണം വാഗ്ദാനം ചെയ്യുന്നു.
എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോ ളജിസ്റ്റ് ഡോ. കെ.എ കമ്മാപ്പ, മദര്‍കെയര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ എം.വി തോമസ്, മദര്‍കെയര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുബാറക്ക്, ചീഫ് കാര്‍ ഡിയോതൊറാസിക് സര്‍ജന്‍ ഡോ. എസ്.കെ വര്‍മ, ഫൗണ്ടേഷന്‍ സ്ഥാപകരായ ഡോ. ഫ്രാന്‍സിസ് കുര്യന്‍, ഡോ. വി.വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍കൂര്‍ ബുക്കിങ്ങി ന് 889 111 0755.