തച്ചനാട്ടുകര : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ പുതിയ ബ്രാഞ്ച് തച്ചനാട്ടുകര പാലോട് പേള്‍പ്ലാസ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങി. മണ്ണാര്‍ക്കാട് ആസ്ഥാനമായി കഴിഞ്ഞ നാലുവര്‍ഷത്തോളമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്ര വര്‍ത്തിച്ചുവരുന്ന യു.ജി.എസ്. ഗോള്‍ഡ് ലോണിന്റെ പതിനഞ്ചാമത് ബ്രാഞ്ചാണ് പാലോടില്‍ തുറന്നത്. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. എം.ജി പട്ടേല്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഫിറോസ് പുത്തനങ്ങാടി, ഭിന്നശേഷി കുട്ടികളുടെ പഠനത്തിന് മെച്ചപ്പെട്ട സംവിധാനമൊരുക്കി ദേശീയ അധ്യാപക അവാര്‍ഡ് കരസ്ഥ മാക്കിയ ശിവപ്രസാദ് പാലോട്, വയനാട് മുണ്ടക്കൈ ദുരന്തനിവാരണത്തില്‍ പങ്കാളി യായ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.രമേശ്, പാലോട് മൈത്രി ക്ലബ് ഭാര വാഹികള്‍ തുടങ്ങിയവരെ ആദരിച്ചു. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം, വൈസ് പ്രസിഡന്റ് എം. പാര്‍വതി, വാര്‍ഡ് മെമ്പര്‍ പി.ആറ്റബീവി, കെ. രാമ ചന്ദ്രന്‍, കെ.അബ്ദുല്‍ റശാഖ്, പി.കൃഷ്ണദാസ്, കെ.ഹംസ, പി.അബ്ദു, കെ.പ്രദീപ്, പി. മുഹമ്മദ്, സോനു ശിവന്‍, എ.കെ ജയറാം, യു.ജി.എസ്. പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഷെബീര്‍ അലി, സെയില്‍സ് മാനേജര്‍ ശാസ്തപ്രസാദ്, മാര്‍ക്ക റ്റിംഗ് ഹെഡ് ഷെമീര്‍ അലി, ബ്രാഞ്ച് മാനേജര്‍ നിഖില്‍ ജോണ്‍, മറ്റ് ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാദ്യകലാകാരന്‍ ശുകപുരം ദിലീപിന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!