പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന യാത്രകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണമായി നിരോധിച്ച സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ മാനുഷിക പരിഗണ നയും അടിയന്തിര ചികിത്സ സാഹചര്യവും മുൻനിർത്തി അനുമതി നല്‍ കുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ ചില പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ ത്തുടര്‍ന്ന് അടിയന്തര ആരോഗ്യ ആവശ്യങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, ബന്ധുക്കളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുള്ള യാത്രകള്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കും നിബ ന്ധനകള്‍ക്കും വിധേയമായി സംസ്ഥാന സര്‍ക്കാര്‍ അനുവദി ക്കു ന്നതാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാത്രമേ കേരളത്തിലേക്കുള്ള യാത്ര അനുവദിക്കൂ.

ഗര്‍ഭിണികളായ സ്ത്രീകള്‍ കേരളത്തിലേക്ക് വരുമ്പോള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്:

  • മറ്റ് സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് വരുന്ന ഗര്‍ഭിണികളായ യുവതികള്‍ നിര്‍ബന്ധമായും ഗര്‍ഭിണി യാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , പ്രസവം പ്രതീ ക്ഷിക്കുന്ന തീയതി, യാത്ര ചെയ്യാൻ അനുയോജ്യമായ ആരോഗ്യസ്ഥിതി എന്നിവ രേഖപ്പെടുത്തിയ അംഗീകൃത ഗൈനക്കോളജിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് വെച്ച് നിലവില്‍ താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച് യാത്ര ചെയ്യാനുള്ള പാസ്, കൂടെ യാത്ര ചെയ്യുന്ന മറ്റാളുകള്‍ക്കുള്ള അനുമതി എന്നിവ ലഭ്യമാക്കണം.
  • വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ആളു കള്‍ക്ക് മാത്രമേ ഒന്നിച്ച് യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ . യാത്ര ചെയ്യുന്നവര്‍ ശാരീരിക അകലം ഉൾപ്പെടെയുള്ള കോവിഡ് 19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിച്ചിരിക്കണം.
  • ഗർഭിണിയുടെ കൂടെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് യാത്രാനുമതി ഉണ്ടാകും.
  • ഗര്‍ഭിണിയായ സ്ത്രീ പോകുന്ന അതത് ജില്ലയിലെ കലക്ടര്‍ക്ക് ഇ-മെയിലിലോ വാട്‌സപ്പിലോ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ അയക്കേണ്ടതാണ്.
  • തുടര്‍ന്ന് ജില്ലാ കലക്ടര്‍ പരിശോധിച്ച് അപേക്ഷയില്‍ പറയുന്ന സമയത്തിനും തീയതിക്കും യാത്ര അനുമതി നല്‍കും.
  • യാത്രക്കുള്ള വാഹനപാസ് ലഭിക്കുന്നതിന് ഏത് ജില്ലയിലേക്കാണോ പോകുന്നത്, അവിടത്തെ ജില്ലാ കലക്ടര്‍ നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സഹിതമാണ് നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
  • കേരള അതിര്‍ത്തിയില്‍ ഉള്ള പോലീസ്/ റവന്യൂ /ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ യാത്ര പാസ്സുകളും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം കടത്തി വിടുകയുള്ളൂ.
  • കേരള അതിര്‍ത്തിയില്‍ പരിശോധന നടത്തുമ്പോള്‍ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവിടെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഉടൻ ആരോഗ്യ/ ജില്ലാതല ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതും തുടർന്ന് വീട്ടിൽ നിരീക്ഷണം നിർദ്ദേശിക്കപ്പെടുന്നതുമാണ്.


മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തില്‍ ചികിത്സ ലഭിക്കാനുള്ള നിബന്ധനകള്‍

1) ചികിത്സ ആവശ്യമായ വ്യക്തി ചികിത്സ ലഭിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കി ചികിത്സ ലഭ്യമാകേണ്ട ജില്ലയിലെ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.

2) അപേക്ഷ ഉടനെ പരിശോധിച്ച് യാത്രയ്ക്കുള്ള അനുമതി നല്‍കുന്നതാണ്.

3) അനുമതി ലഭിച്ച് കഴിഞ്ഞാല്‍, ചികിത്സ വേണ്ട വ്യക്തി താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയെ സമീപിച്ചാല്‍ ആവശ്യമായ വാഹന പാസ് ലഭിക്കുന്നതാണ്.

4) ഈ രണ്ടു രേഖകളും കേരളത്തിലേക്ക് കടക്കാന്‍ ആവശ്യമാണ്.

5) കേരളത്തില്‍ ചികിത്സ അനിവാര്യമാകുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ രോഗിയുമായി വാഹനത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ,

6) പതിവ് ചികിത്സകള്‍ നിലവില്‍ താമസിക്കുന്ന സംസ്ഥാനത്ത് തന്നെ നടത്തേണ്ടതാണ്.

7) ക്വാറന്റെയ്‌നുമായി ബന്ധപ്പെട്ട് മേൽപറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ബന്ധുക്കളുടെയൊ പെട്ടെന്ന് സംഭവിക്കുന്നതുമായ മരണം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍

1) താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് വാഹന പാസ് വാങ്ങണം.

2) യാത്ര ചെയ്യുന്ന വ്യക്തി മരണപ്പെട്ട വ്യക്തിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയില്‍ സൂക്ഷിക്കണം. അതിര്‍ത്തിയില്‍ പോലീസ് ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച ശേഷമാവും കടത്തിവിടുക.

ഓരോ ജില്ലയിലെയും ജില്ലാ കളക്ടർമാർ ഒരു ഡെപ്യൂട്ടി കളക്ടറെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തു ന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!