Day: October 17, 2024

മുപ്പെട്ട് ശനിയാഴ്ച പൂജ 19ന്

തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ ഈമാസം 19ന് മുപ്പെട്ട് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൂജകളുണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. മുപ്പെട്ട് ശനി ആഘോഷ ദിവസങ്ങളില്‍ കാര്യസാദ്ധ്യ മഹാപുഷ്പാ ഞ്ജലി, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയ പ്രത്യേക വഴിപാടുകള്‍ നടത്താറുണ്ട്. ഇട…

കുന്തിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; ഒഴുകിയെത്തിയവന്‍മരങ്ങള്‍ പാലത്തിന്റെ തൂണുകളില്‍ തങ്ങിനില്‍ക്കുന്നു

മണ്ണാര്‍ക്കാട്: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ വന്‍മരങ്ങള്‍ കുന്തിപ്പുഴ പാല ത്തിന്റെ തൂണുകളില്‍ തങ്ങിനില്‍ക്കുന്നു. ചൊവ്വാഴ്ച രാത്രി പത്തിനാണ് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായത്. കടപുഴകിയെത്തിയ അഞ്ചിനടുത്ത് മരങ്ങളാണ് പാലത്തി ന്റെ എല്ലാ തൂണുകളിലുമായി തടഞ്ഞുകിടക്കുന്നത്. വിലങ്ങനെ കിടക്കുന്ന മരങ്ങളില്‍ മറ്റു മരങ്ങളും തടഞ്ഞിട്ടുണ്ട്. ഇതിനാല്‍ വെള്ളത്തിന്റെ…

കിണറില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അലനല്ലൂര്‍ : അബദ്ധത്തില്‍ കിണറില്‍ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. അലനല്ലൂര്‍ ചന്തപ്പടിയില്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോ ടെയാണ് സംഭവം. ജമീല്‍ (22) ആണ് കിണറിലകപ്പെട്ടതെന്ന് അഗ്നിരക്ഷാസേന അറി യിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന…

മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു; പൊറ്റശ്ശേരി സ്‌കൂള്‍ ഒവറോള്‍ ചാംപ്യന്‍മാര്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം സമാപിച്ചപ്പോള്‍ പൊറ്റ ശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 680 പോയിന്റുനേടി ഓവറോള്‍ ചാമ്പ്യന്മാരായി. 660 പോയിന്റുനേടിയ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 560 പോയിന്റോടെ…

ആശുപത്രിയില്‍ ഉച്ചഭക്ഷണംവിതരണം ചെയ്ത് വിദ്യാര്‍ഥികള്‍

അഗളി: ലോക ഭക്ഷ്യ ദിനത്തിനോടനുബന്ധിച്ച് മണ്ണാര്‍ക്കാട് കല്ലടി കോളജ് ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വീടുകളില്‍ നിന്നും ശേഖരിച്ച ഭക്ഷണ പൊതികള്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും പരിചാരകര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ…

ആയുഷ് വയോജന മെഡിക്കല്‍ ക്യാംപ് നടത്തി

അലനല്ലൂര്‍:ഗ്രാമ പഞ്ചായത്തും ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോപ്പതി യും ചേര്‍ന്ന് വയോജന മെഡിക്കല്‍ ക്യാംപ് നടത്തി. വയോജനങ്ങളുടെ ആരോഗ്യപരിര ക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മുണ്ടക്കുന്ന് വാര്‍ഡില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ…

കുഴികളും ചെളിവെള്ളവും, കഠിനമാണ് ഈ റോഡിലൂടെയുള്ളയാത്ര

മണ്ണാര്‍ക്കാട് : തുടര്‍ച്ചയായുള്ള മഴയില്‍ കുഴികളും ചെളിവെള്ളവും വര്‍ധിച്ച് നെല്ലി പ്പുഴ-ആനമൂളി റോഡിലൂടെയുള്ള യാത്ര തീര്‍ത്തും ദുസ്സഹമാകുന്നു. രണ്ടാഴ്ച മുന്‍പു വരെ അസഹ്യമായ പൊടിശല്യമായിരുന്നു റൂട്ടിലനുഭവപ്പെട്ടത്. നാട്ടുകാരുടെ പരാതി യെ തുടര്‍ന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ടാറിങ് ഉടന്‍…

സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ സമ്മേളനം 19ന് തുടങ്ങും

അലനല്ലൂര്‍ : ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി സി.പി.എം. അല നല്ലൂര്‍ ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 19,20 തിയ്യതികളില്‍ പെരിമ്പടാരിയില്‍ നട ക്കും. 19 ബ്രാഞ്ച് സമ്മേളനങ്ങളും ഇതിനകം പൂര്‍ത്തീകരിച്ചു. 19ന് പെരിമ്പടാരി പി.എം കേശവന്‍ നമ്പൂതിരി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം…

പഴയ സ്വര്‍ണം മാറ്റാന്‍ പുതിയ അവസരം! പവന് 200 രൂപ കൂടുതല്‍ നല്‍കും പഴേരി

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേള തുടരുന്നു മണ്ണാര്‍ക്കാട് : പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങാന്‍ മോഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ പഴയ സ്വര്‍ണത്തിന് വിപ ണി വിലയേക്കാള്‍ പവന് 200രൂപ അധികം ലഭിക്കും. ഏത് കടയില്‍…

മലകയറ്റത്തിനെത്തിയ സ്ത്രീ കുഴഞ്ഞുവീണുമരിച്ചു

പട്ടാമ്പി: രായിരനെല്ലൂര്‍ മലകയറ്റത്തിനെത്തിയ മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശിനി മരിച്ചു. കണ്ടമംഗലം പുറ്റാനിക്കാട് ചേരിയില്‍ കുഞ്ഞമ്മ (64) ആണ് മരിച്ചത്. മലമുക ളില്‍ വെച്ച് കുഴഞ്ഞുവീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല.

error: Content is protected !!