അലനല്ലൂര്‍: സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന മദ്യ,ലഹരി വിപത്തിനും കുറ്റകൃത്യങ്ങള്‍ ക്കുമെതിരെ എം.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘തിരിച്ചുപിടിക്കാം സ്‌നേഹവീടുകള്‍, തുരത്താം ലഹരി വിപത്ത്’ എന്ന പ്രമേയത്തില്‍ സാമൂഹിക പങ്കാളി ത്തത്തോടെ നടത്തുന്ന ഒരു വര്‍ഷക്കാലത്തെ കര്‍മ പദ്ധതിക്ക് തുടക്കമായി. കര്‍മപദ്ധ തിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ പരിപാടികള്‍,വിവിധ കലാ സാഹിത്യ മത്സരങ്ങള്‍,സോഷ്യല്‍ മീഡിയ കാംപെയിന്‍, വര്‍ണോത്സവം, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൗണ്‍സിലിങ്, സൗജന്യ മെഡിക്കല്‍ ക്യാംപ്, മികച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാലയങ്ങ ളിലെ ലഹരി വിരുദ്ധ ക്ലബ്ബുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, കുടും ബശ്രീ യൂണിറ്റുകള്‍, പത്രമാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍, നോ ടു ഡ്രഗ്‌സ് സിഗ്‌നേച്ചര്‍ കാംപെയിന്‍, കുടുംബ സദസ്സുകള്‍, സാംസ്‌കാരിക കൂട്ടായ്മ, ടീന്‍സ് മീറ്റ്, ഗൃഹസമ്പര്‍ക്കം, ലഘുലേഖ വിതരണം, ജില്ലാ സെമിനാര്‍, സ്‌നേഹ സംവാദം,ജില്ലാ വനിതാ സമ്മേളനം തുടങ്ങിയവ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ നടപ്പാക്കും.

ജനജാഗ്രതാ സദസ്സും ഇഫ്താര്‍ സൗഹൃദ സംഗമവും എം.എസ്.എസ് സംസ്ഥാന പ്രസിഡ ന്റ് ഡോ.പി.ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ സമസ്ത മേഖലകളെയും നാശോന്മുഖ മാക്കുന്ന ലഹരി വിപത്തിനും അക്രമ സംഭവങ്ങള്‍ക്കുമെതിരെ ഒറ്റക്കെട്ടായ പ്രതിരോ ധം തീര്‍ക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. സ്വസ്ഥതയും സമാധാനവും നിറഞ്ഞ സാമൂഹികാന്തരീക്ഷം സാധ്യമാകണമെങ്കില്‍ ലഹരി പദാര്‍ത്ഥ ങ്ങളുടെ ഉപയോഗം പാടെ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. മാന വിക മൂല്യങ്ങളുടെയും ധാര്‍മികബോധത്തിന്റെയും ശോഷണമാണ് സമൂഹത്തില്‍ അനുദിനം വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനും കലുഷിത അന്തരീക്ഷങ്ങള്‍ക്കും വഴിവെക്കുന്നത്. ധാര്‍മിക മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പരിശീലിക്കാനും സഹ ജീവികളെ കൂരുണ്യപൂര്‍വം കാണാനും വ്രതകാലം ഉപയോഗപ്പെടുത്തണമെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ്് പി.ഹസ്സന്‍ ഹാജി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ് നിസാമുദ്ദീന്‍ നൂറില്‍പരം കുടുംബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എം.മുഹമ്മദലി മിഷ്‌കാത്തി റമദാന്‍ ചിന്തകള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ചൊല്ലി്‌ക്കൊടുത്തു.

വിവിധ രാഷ്ട്രീയ,മത,സാമൂഹിക,സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. വേണുഗോപാല്‍, കെ.എ സുദര്‍ശനകുമാര്‍, സൈനുദ്ദീന്‍ ആലായന്‍, രവി അലനല്ലൂര്‍, പി.പി.കെ അബ്ദുറഹ്മാന്‍, ബാബു മൈക്രോടെക്, കെ.ഹബീബുള്ള അന്‍സാരി, കെ. സുല്‍ഫിക്കറലി, ഇ.ശശി, ഡോ.ഷബീറലി, കെ.തങ്കച്ചന്‍, അരവിന്ദാക്ഷന്‍ ചൂരക്കാട്ടില്‍, നൗഷാദ് തങ്കയത്തില്‍, വി.കെ.അബുഹാജി, സിറ്റി യൂസഫ്, മുന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.കെ.അബ്ദുറഹ്മാന്‍, എം.പി.എ.ബക്കര്‍, പി. മൊയ്തീന്‍,നാസര്‍ കളത്തില്‍, പി.മുജീബ് റഹ്മാന്‍, എം.എസ്.എസ് ജില്ലാ ട്രഷറര്‍ കെ.പി.ടി നാസര്‍, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, യൂത്ത് വിങ് സംസ്ഥാന ട്രഷറര്‍ കെ.എച്ച്.ഫഹദ്, കെ.അബൂബക്കര്‍, ആലായന്‍ മുഹമ്മദലി, എം.ഷാഹിദ്,സി.ഷൗക്കത്തലി,സി.മുജീബ് റഹ്മാന്‍, പി.അബ്ദുല്‍ ഷെരീഫ്, എം.പി.സാദിഖ്, യു.കെ.സുബൈദ, സി.കെ സജ്മ, കെ.സല്‍മ, കെ.സൗദ, ടി.കെ മുഹമ്മദലി, പി.മക്ബൂല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!