മണ്ണാര്‍ക്കാട്: കടുവയുടെയും നഖങ്ങളും പുലിയുടെ പല്ലുകളും വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ കൂടി വനംവകുപ്പ് പിടികൂടി. പാലക്കയം പതിനാറു പാറയില്‍ ജോസ് (ബോസ്-54), ചീനിക്കപ്പാറ മാഞ്ചിറയില്‍ ബിജു (47), ഇഞ്ചിക്കുന്ന് ശിങ്കംപാറ ഉന്നതിയിലെ വിനോദ് (30) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ശിരുവാണി വനത്തില്‍നിന്ന് കടുവയെ വെടിവെ ച്ചുകൊന്ന് നഖങ്ങള്‍ ശേഖരിച്ച സംഘത്തിലുള്ളവരാണ് മൂവരുമെന്ന് ഉദ്യോഗസ്ഥര്‍ പറ ഞ്ഞു. പിടിയിലായവര്‍ സ്ഥിരം വന്യജീവി വേട്ടയില്‍ ഉള്‍പ്പെട്ടവരാണ്. കേസിലുള്‍പ്പെട്ട സുരേന്ദ്രന്‍, മനു, സുന്ദരന്‍ എന്നിവരെ മുന്‍പ് അറസ്റ്റുചെയ്തിരുന്നു. ജനുവരി 16ന് പാല ക്കയം വാക്കോടന്‍ ഭാഗത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് മറ്റു മൂന്നുപേരെയും ബുധനാഴ്ച പിടികൂടിയത്. തുടര്‍ന്ന് ശി രുവാണി വനത്തില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി കടുവയുടെ അവശിഷ്ട ങ്ങളും ശേഖരിക്കുകയായിരുന്നു. ഒളിവില്‍പോയ മറ്റു പ്രതികള്‍ക്കായി കേരളത്തിലും, കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായി ഉദ്യോഗ സ്ഥര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. എസ്. ലഷ്മീദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. രമേഷ്, പി.വി അനീഷ, എ. വിനോദ് കുമാര്‍, ടി. വിജീഷ് എന്നി വരും സംഘത്തിലുണ്ടായിരുന്നു. മണ്ണാര്‍ക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോ ടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു. കേസില്‍ അന്തര്‍സംസ്ഥാന വന്യ ജീവി വിപണനം നടന്നിട്ടുണ്ടെന്നും സംശയമുണ്ട്. ഇതിനാല്‍ മറ്റുപ്രതികളെ കണ്ടെത്തു ന്നതിനായി മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സി.അബ്ദുള്‍ ലത്തീഫിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണാര്‍ക്കാട്, അഗളി റേഞ്ച് ഓഫിസര്‍മാരായ എന്‍. സുബൈര്‍, സി. സുമേഷ് എന്നിവരടങ്ങുന്ന എട്ടംഗസംഘം രൂപീകരിച്ച് അന്വേഷണവും തുടങ്ങി.
