അഗളി: യാത്രക്കാരുമായി ചുരമിറങ്ങുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. മനസ്സാന്നിദ്ധ്യം കൈവിടാതെ ബസ് പാതയോരത്തെ പാറക്കെട്ടി ലിടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് ഡ്രൈവര്‍. മണ്ണാര്‍ക്കാട് ഡിപ്പോയിലെ ഡ്രൈവറും എടത്ത നാട്ടുകര സ്വദേശിയുമായ എസ്.സുബ്രഹ്മണ്യനാണ് ആ താരം. ഇന്ന് വൈകിട്ടോടെ യായിരുന്നു സംഭവം. ഉച്ചതിരിഞ്ഞ് 3.50ഓടെ ആനക്കട്ടിയില്‍ നിന്നും പുറപ്പെട്ട് മണ്ണാര്‍ ക്കാട്ടേയ്ക്ക് വരികയായിരുന്നു ബസ്.



വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 65 ഓളം യാത്രക്കാരുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ ചുരമിറങ്ങി തുടങ്ങുമ്പോള്‍ കോടമഞ്ഞുണ്ടായിരുന്നു. പുറമെ ചാറ്റല്‍മഴയും. കാലാ വസ്ഥ പ്രതികൂലമായത് കൊണ്ട് തന്നെ സുബ്രഹ്മണ്യന്‍ വേഗത കുറച്ചാണ് ബസ് ഓടി ച്ചിരുന്നത്. പത്താം വളവിന് സമീപത്തെ ഇറക്കമിറങ്ങുമ്പോള്‍ ബസ് ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയില്ല. ചുരം വ്യൂപോയിന്റിനടുത്ത് വാഹനങ്ങളും കാഴ്ചകള്‍ ആസ്വദിക്കാന്‍ നില്‍ ക്കുന്നവരും നിരവധിയുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെയാണ് അഗാധമായ കൊക്കയു മുള്ളത്. ബേക്കിട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് പന്തികേട് തോന്നിയെങ്കിലും ആരേയും അറിയിക്കാതെ സമചിത്തതയോടെ സുബ്രഹ്മണ്യന്‍ ബസിന്റെ മുന്‍വശം പാതയോര ത്തെ പാറക്കട്ടിലേക്ക് ഇടിച്ചുനിര്‍ത്തി. വാഹനത്തിന്റെ മുന്‍വശത്തിന് കേടുപാടുകള്‍ പറ്റി.

പിന്നീടാണ് യാത്രക്കാരും കാര്യമറിയുന്നത്. വലിയ അപകടം ഡ്രൈവറുടെ മനസ്സാന്നി ദ്ധ്യത്തില്‍ വഴിമാറിയതിന്റെ ആശ്വാസത്തിലായി യാത്രക്കാര്‍. വാഹനം പിന്നീട് റോ ഡരുകിലേക്ക് മാറ്റിയിട്ടു. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി യാത്ര തുടരാന്‍ സൗക ര്യമൊരുക്കിയും നല്‍കി. നേരത്തെ തിരുവന്തപുരം സര്‍വീസില്‍ ഡ്രൈവറായി രുന്ന സുബ്രഹ്മണ്യന്‍ സമീപകാലത്താണ്‌ അട്ടപ്പാടി സര്‍വീസില്‍ സേവനമാരംഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ മികച്ച ഡ്രൈവറായി ഡിപ്പോയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഡ്രൈവര്‍മാരില്‍ ഒരാളാ ണ് സുബ്രഹ്മണ്യന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!