മണ്ണാര്‍ക്കാട്: നഗരസഭയിലെ നായാടിക്കുന്ന് ഹരിജന്‍ കോളനി ഇന്ന് മുതല്‍ ഐശ്വര്യ നഗര്‍ ആകും. പേര് മാറ്റം പ്രദേശ വാസികള്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി രാധാകൃഷ്ണന്‍ സ്ഥാനം ഒഴിയും മുമ്പ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നഗരസഭയിലെ വാര്‍ഡ് 22 ലെ ഹരിജന്‍ കോളനിയുടെ പേര് പുനര്‍ നാമകരണം ചെയ്തത്.

നഗറില്‍ മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. കാലങ്ങളായി തുടരുന്ന കോളനി മേല്‍വിലാസത്തില്‍ നിന്നും ഐശ്വര്യ നഗര്‍ എന്ന പുതിയ പേരിലേക്ക് മാറുന്നത് സന്തോഷമുണ്ടാക്കുന്നതാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. കൗണ്‍സിലര്‍ മന്‍സൂറിന്റെ നേതൃത്വത്തില്‍ പൊതു യോഗം ചേര്‍ന്നാണ് പേര് തീരുമാനിച്ചത്. പേരുമാറ്റം ഔദ്യോഗികമാക്കി ഐശ്വര്യ നഗര്‍ ബോര്‍ഡും പ്രദേശത്ത് സ്ഥാപിക്കും.

വെറുമൊരു പേരുമാറ്റലില്‍ ഒതുങ്ങാതെ 25 ലക്ഷം രൂപ ചിലവില്‍ നഗറില്‍ വികസന പ്രവര്‍ത്തനവും നടപ്പാക്കുന്നുണ്ട്.ഈ ഭാഗത്തെ റോഡുകള്‍ ഇന്റര്‍ലോക്ക് ചെയ്ത് നവീ കരിക്കല്‍ ,അഴുക്കുചാല്‍ അറ്റകുറ്റപ്പണിയും,സൗന്ദര്യവത്കരണവും നടപ്പാക്കുന്നുണ്ട്. മന്ത്രിയുടെ കോര്‍പസ് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണം നടപ്പാക്കുന്നതെന്ന് നഗരസഭ കൗണ്‍സിലര്‍മാരായ കെ.മന്‍സൂര്‍.കെ.റജീന എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!