പാലക്കാട് : കൊല്ലങ്കോട് എക്‌സൈസ് സംഘം 270 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതായി ഡെ പ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ വി.റോബര്‍ട്ട് അറിയിച്ചു. ഇന്ന് രാവിലെ 11.30 ന് ചിറ്റൂര്‍ താലൂക്കില്‍ ചെമ്മണാംപതി എ.വണ്‍ കോറിയുടെ സമീപം പുളിയങ്കണ്ടി മലയടിവാരം റോഡില്‍ ഉദ്ദേശം 200 മീറ്റര്‍ കഴിഞ്ഞ് റോഡില്‍ നിന്നും 10 അടി താഴ്ചയില്‍ തെന്‍മല യുടെ താഴവാരത്തിലുള്ള വെള്ളച്ചാലില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. മണ്ണിനടിയില്‍ 4 അടി ആഴത്തില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു കന്നാസുകള്‍. 35 ലിറ്ററിന്റെ 9 കന്നാ സുകളിലായി സൂക്ഷിച്ച ആകെ 270 ലിറ്റര്‍ സ്പിരിറ്റ് ആണ് കൊല്ലങ്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.മണികണ്ഠനും സംഘവും ചേര്‍ന്ന് കണ്ടു പിടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു അബ്കാരി കേസ് കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഓഫീ സില്‍ രജിസ്റ്റര്‍ ചെയ്തു അനേഷണം ആരംഭിച്ചിട്ടുണ്ട്.സമീപ പ്രദേശങ്ങളിലെ സമാന സ്പി രിറ്റ് കേസുകളിലെ പ്രതികള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് മാസ കാലമായി ഈ പ്രദേശങ്ങളില്‍ എക്‌സൈസിന്റെ രഹസ്യ നിരീക്ഷണം ശക്തമാക്കിയിരുന്നു. അതി നെ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പരിശോധന നടത്തിയത്.പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ട് സ്ഥലത്തെ ത്തി തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.തല്‍സമയം ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

പാലക്കാട് സ്വാക്ഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ ,ചിറ്റൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങള്‍ ആയി തിരിഞ്ഞ് സമീപ പ്രദേശങ്ങളിലെ സംശയം ഉള്ള സ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തി. എക്‌ സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമീപ പ്രദേശങ്ങളിലെ സി.സി.റ്റി.വി കളുടെ പരിശോധനയും നടത്തി.ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഊര്‍ജിതമാ യ അന്വേഷണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സൂരജ് അറിയി ച്ചു. അസി. എക്‌സൈസ് ഇന്‍സ്പക്ടര്‍ എന്‍.സന്തോഷ്, ഗ്രേഡ് അസി. എക്‌സൈസ് ഇന്‍സ്പ ക്ടര്‍മാരായ ആര്‍.വിനോദ് കുമാര്‍, വി.മണി, പ്രിവന്റീവ് ഓഫീസര്‍ വി ഷാംജി , സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.അരവിന്ദാക്ഷന്‍ , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.ധന്യ എന്നിവര്‍ കേസ് കണ്ടെടുത്ത സംഘത്തില്‍ ഉണ്ടായിരുന്നു.എക്‌സൈസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍ക്കുന്നതിന് എക്‌സൈസ് ഡിവിഷന്‍ ഓഫീസ് 0491 2505 897,എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ചിറ്റൂര്‍ 04923222272, എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കൊല്ലങ്കോട്,04923263886എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!