മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നുണ്ടായ വാതക ചോര്‍ച്ച പരിഭ്രാന്തിക്കിടയാക്കി. കുമരംപുത്തൂര്‍ വട്ടമ്പലത്ത് ഇന്ന് വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ ഈറോഡ് നിന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓക്‌സിജനുമായി പോവുകയായിരുന്നു 15 ടണ്‍ സംഭര ണ ശേഷിയുള്ള ടാങ്കര്‍ ലോറി.

ഉയര്‍ന്ന മര്‍ദ്ദം കാരണം സുരക്ഷാവാല്‍വിലൂടെയാണ് ഓക്‌സിജന്‍ പുറത്തേക്ക് വന്നത്. ഇതുകണ്ട നാട്ടുകാരനായ റിന്‍ഷാദ് സിവില്‍ ഡിഫന്‍സ് അംഗം ഷിഹാസിനെ വിളിച്ച റിയിക്കുകയും ഇദ്ദേഹം അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വട്ടമ്പലത്ത് വെച്ച് റഹീമിന്റെ നേതൃത്വത്തില്‍ ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് വാഹനം തടഞ്ഞ് ഡ്രൈവറെ വാതകം ചോരുന്ന വിവരം ധരിപ്പിക്കുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ തന്നെ ലോറി വാഹനം നിര്‍ത്തി. വിവരമറിഞ്ഞപ്രകാരം സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫീസ് ഇബ്രാഹിം, സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.സജിത്ത് മോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസ ര്‍മാരായ വി.സുരേഷ്‌കുമാര്‍, എം.എസ്.ഷോബിന്‍ദാസ്, വി.നിഷാദ്, വിഷ്ണു, ഡ്രൈവര്‍ വി.വിഷ്ണു, ഹോം ഗാര്‍ഡ് അനി ല്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. പരിഭ്രാന്തി വേണ്ടെന്നും ആശങ്കപ്പെ ടേണ്ട സാഹചര്യമില്ലെന്നും സേന സ്ഥലത്തുണ്ടാ യിരുന്നവരെ അറിയിച്ചു.

മറ്റുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും തടസ്സമാകുന്ന നിലയില്‍ ദേശീയപാതയോട് ചേര്‍ന്ന് നിന്നിരുന്ന വാഹനം മര്‍ദ്ദം ക്രമീകരിക്കുന്നതിനായി തുറസ്സായ മറ്റൊരു സ്ഥല ത്തേക്ക് മാറ്റി നിര്‍ത്തി. ഈ സമയത്ത് മഴയും തണുപ്പുമുണ്ടായിരുന്നതിനാല്‍ മറ്റുഅപാ യങ്ങളുണ്ടായില്ല. ഒരു മണിക്കൂറിനൊടുവില്‍ മര്‍ദം സാധാരണ നിലയിലായതിനെ തുടര്‍ന്ന് യാത്ര തുടരാന്‍ അഗ്നിരക്ഷാസേന ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ജനങ്ങളും ആശ്വാസത്തിലായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!